കോവിഡ്-19: ദുബൈയില്‍ പുറത്തിറങ്ങാന്‍ അനുമതിയുള്ളത് ഇവര്‍ക്ക് മാത്രം

ദുബൈ: (https://ift.tt/2UJw6DZ) കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണമേര്‍പെടുത്തിയ യു എ ഇയില്‍ ചില വിഭാഗങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി നല്‍കി. സൂപ്പര്‍മാര്‍ക്കറ്റ്, ഹോട്ടല്‍ പാഴ്‌സല്‍ സര്‍വീസ്, ഫാര്‍മസി ഉള്‍പ്പെടെ അവശ്യസേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുറത്തിറങ്ങാം.

ജലം, വൈദ്യുതി, പെട്രോള്‍- ഗ്യാസ് സ്‌റ്റേഷന്‍, ടെലി കമ്യണിക്കേഷന്‍ സേവനങ്ങള്‍, മാധ്യമ രംഗം, വിമാനത്താവളം, കസ്റ്റംസ്, ഷിപ്പിംഗ്, സെക്യൂരിറ്റി എന്നീ മേഖലകളിലുള്ളവര്‍ക്കും, നഗര ശുചീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കോവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന പൊതു-സ്വകാര്യ മേഖലയിലെ അംഗങ്ങള്‍ക്കും പുറത്തിറങ്ങാം.
 COVID-19, Dubai, News, Top-Headlines, Trending, Gulf, Covid-19: These peoples allow for went out in Dubai

നിര്‍മാണ ജോലികള്‍ നടത്തുന്നവര്‍ നഗരസഭയുടെ പ്രത്യേക അനുമതി വാങ്ങണം. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ പോകാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. ബാങ്ക് -മണി എക്‌സ്‌ചേഞ്ച് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാവിലെ എട്ടു മണിക്കും ഉച്ചക്ക് രണ്ടു മണിക്കും ഇടയില്‍ ജോലി ആവശ്യത്തിന് പുറത്തിറങ്ങാം. മെയിന്റനന്‍സ് സേവനദാതാക്കള്‍ പ്രവര്‍ത്തനാനുമതിയുള്ള ലോണ്ടറി സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കും ഉച്ചക്ക് രണ്ടു വരെ ജോലിക്കായി പുറത്തിറങ്ങാവുന്നതാണ്.


Keywords: COVID-19, Dubai, News, Top-Headlines, Trending, Gulf, Covid-19: These peoples allow for went out in Dubai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?