കൊവിഡ് 19; മുബൈയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
മുംബൈ: (www.kvartha.com 12.04.2020) മഹാരാഷ്ട്രയിലെ പ്രധാന നഗരമായ മുബൈയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു മാധ്യമസ്ഥാപനത്തിലെ മൂന്ന് പേര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചതോടയാണ് മറ്റു ജീവനക്കാര്‍ പരിശോധനയ്ക്ക് വിധേയരായത്. തുടര്‍ന്ന് ഫലം നെഗറ്റീവായ 35 ജീവനക്കാരെ നിരീക്ഷണത്തിലാക്കി ഓഫീസ് പൂട്ടി.
അതേസമയം മുബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലിലെ ആറ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ ഹോട്ടലിലെ ജീവനക്കാരാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചികിത്സയിലുള്ള ഇവരുടെ നില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മറ്റ് ജീവനക്കാരും ക്വാറന്റൈനില്‍ പ്രവേശിച്ചു.
Keywords: Mumbai, News, National, COVID19, Health, Journalist, Trending, Treatment, Report, Observation, Covid 19; Three journalist's test positive
Powered by Info News For You

Comments
Post a Comment