കോവിഡ്-19: കോളേജുകൾ സെപ്തംബറില്‍ ആരംഭിക്കാന്‍ യു ജി സി സമിതി നിര്‍ദേശം, വര്‍ഷാന്ത്യ-സെമസ്റ്റര്‍ പരീക്ഷകൾ ജൂലൈയിൽ

ന്യൂഡെൽഹി: (www.kvartha.com 25.04.2020) കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കോളേജുകൾ സെപ്തംബറില്‍ ആരംഭിച്ചാൽ മതിയെന്ന് യു ജി സി ഉപസമിതി നിര്‍ദ്ദേശം. വര്‍ഷാന്ത്യ-സെമസ്റ്റര്‍ പരീക്ഷകൾ ജൂലൈ മാസത്തിൽ നടത്താനുമാണ് സമിതി നിര്‍ദേശിക്കുന്നത്. ജൂലൈ പകുതിയോടെയാണ് സാധാരണ അധ്യയനവർഷം ആരംഭിക്കേണ്ടത്. എന്നാല്‍, നിലവിലെ സാഹചര്യത്തിൽ സെപ്തംബറില്‍ പഠനം ആരംഭിച്ചാല്‍ മതിയെന്നാണ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് യു ജി സി നിയമിച്ച ഉപസമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.


UGC reccomends academic year start in September

എന്നാല്‍, വര്‍ഷാന്ത്യ പരീക്ഷകളും സെമസ്റ്റര്‍ പരീക്ഷകളും ജൂലൈയിൽ തന്നെ നടത്താന്‍ ഉപസമിതി നിർദ്ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈനായിപരീക്ഷകള്‍ നടത്തണമെന്ന നിര്‍ദ്ദേശമാണ് സമിതി മുന്നോട്ടുവെക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സാധാരണ രീതിയില്‍ പരീക്ഷ നടത്തുക സാധ്യമല്ല. മെഡിക്കല്‍ എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷകളുടെ തീയതിയും നീണ്ടുപോകാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്. ഉപസമിതിയുടെ നിര്‍ദ്ദേശം യു ജി സി പരിഗണനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യു ജി സി ആയിരിക്കും കൈക്കൊള്ളുക.

Summary: UGC Panel recommends Academic Sessions in September, Online exams for Varsities


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?