ഫില്‍സ മോളുടെ ജന്മദിനാഘോഷം കോവിഡ് 19 ദുരിതബാധിതര്‍ക്ക് സാന്ത്വനം പകര്‍ന്ന്
മൊഗ്രാല്‍ പുത്തൂര്‍: (https://ift.tt/2RWZlkB) ഫില്‍സ മോളുടെ ജന്മദിനാഘോഷം കോവിഡ് 19 ദുരിതബാധിതര്‍ക്ക് സാന്ത്വനം പകര്‍ന്ന്. മൊഗ്രാല്‍ പുത്തൂര്‍ കസബിലെ വ്യാപാരിയും കുന്നില്‍ കായിക്കോട്ട് സ്വദേശിയുമായ ഒലിയാന്‍ ആണ് മകള്‍ ഖദീജ ഫില്‍സയുടെ ജന്മദിനം ദുരിത ബാധിതര്‍ക്ക് സഹായം എത്തിച്ചു കൊണ്ട് ആഘോഷിച്ചത്.
ലോക്ക് ഡൗണ്‍ ദുരിതം മൂലം പ്രയാസം അനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റും നാല് കുടുംബങ്ങള്‍ക്ക് ധനസഹായവും നല്‍കി. കൂടാതെ കാന്‍സര്‍ രോഗിക്ക് ആവശ്യമായ മുഴുവന്‍ മരുന്നുകളും ഭക്ഷ്യ സാധനങ്ങളും മറ്റും നല്‍കി. സാമൂഹ്യ പ്രവര്‍ത്തകനും ജനമൈത്രി പോലീസ് വളണ്ടിയറുമായ മാഹിന്‍ കുന്നില്‍ വഴിയാണ് സഹായങ്ങള്‍ അര്‍ഹരിലേക്ക് എത്തിച്ചത്. ടൗണ്‍ എസ് ഐ നളിനാക്ഷന്‍, ബീറ്റ് ഓഫീസര്‍മാരായ മധു, പ്രവീണ്‍ തുടങ്ങിയവരും സംബന്ധിച്ചു.

Powered by Info News For You

Comments
Post a Comment