കൊവിഡ് 19; തമിഴ്‌നാട്ടില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു


ചെന്നൈ: (www.kvartha.com 20.04.2020) തമിഴ്‌നാട്ടില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം മൂന്നായി. തമിഴ് ചാനലിന്റെ ന്യൂസ് ഡെസ്‌ക്കില്‍ ജോലി ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് ഒടുവില്‍ രോഗബാധ സ്ഥിരീകരിച്ചത്. മാധ്യമപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെ ചാനലില്‍ ഡെസ്‌ക്കില്‍ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി.

സംസ്ഥാനത്ത് ഒരു തമിഴ് പത്രത്തിന്റ റിപ്പോര്‍ട്ടര്‍ക്കും വാര്‍ത്താ ചാനലിന്റെ സബ് എഡിറ്റര്‍ക്കുമായിരുന്നു ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ടറെ രാജീവ്ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും സബ് എഡിറ്ററെ സ്റ്റാന്‍ലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാധ്യമപ്രവര്‍ത്തകന് പുറമെ ചെന്നൈ കാശിമേട് മത്സ്യ മാര്‍ക്കറ്റിലെ മൂന്ന് ജീവനക്കാര്‍ക്കും ഇന്ന് കൊവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഞായറാഴ്ച 105 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Chennai, News, National, COVID19, Treatment, hospital, Trending, Journalist, Tamil Nadu, Coronavirus, Three journos test positive for coronavirus in Tamil Nadu

Keywords: Chennai, News, National, COVID19, Treatment, hospital, Trending, Journalist, Tamil Nadu, Coronavirus, Three journos test positive for coronavirus in Tamil Nadu


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?