കൊവിഡ് 19; ധനസഹായം വാങ്ങാന്‍ ക്യൂവില്‍ കാത്തിരുന്ന സ്ത്രീ കുഴഞ്ഞുവീണു മരിച്ചു


തെലങ്കാന: (www.kvartha.com 18.04.2020) രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം വാങ്ങാന്‍ ക്യൂവില്‍ കാത്തിരുന്ന സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. തെലുങ്കാനയില്‍ 47 വയസുള്ള സ്ത്രീയാണ് മരിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ കാര്‍ഡ് കൈവശമുള്ള ഓരോ കുടുംബത്തിനും പച്ചക്കറികളും പലവ്യജ്ഞനങ്ങളും വാങ്ങുന്നതിന് വേണ്ടി 1500 രൂപ സര്‍ക്കാര്‍ ധനസഹായമായി പ്രഖ്യാപിച്ചിരുന്നു.

ഇത് വാങ്ങാനായിരുന്നു ഇവര്‍ എത്തിയത്. തുടര്‍ന്ന് ബാങ്കിന് സമീപത്തുള്ള മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്ന സ്ത്രീ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചന. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Telangana, News, National, Death, Woman, Bank, Queue, Government, Covid 19, Covid 19 relief, Woman collapses, dies waiting in queue to get COVID-19 relief from bank in Telangana

Keywords: Telangana, News, National, Death, Woman, Bank, Queue, Government, Covid 19, Covid 19 relief, Woman collapses, dies waiting in queue to get COVID-19 relief from bank in Telangana 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?