കൊവിഡ് 19; ചൈനയില്‍ രണ്ടാം വ്യാപനമുണ്ടാവുമെന്ന് മുന്നറിയിപ്പ്, ലോക് ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രം പിന്‍വലിച്ചാല്‍ മതിയെന്ന് ശാസ്ത്രജ്ഞര്‍
ബെയ്ജിങ്: (www.kvartha.com 09.04.2020) ചൈനയില്‍ കൊവിഡ് 19 വൈറസ് ബാധയുടെ രണ്ടാം വ്യാപനമുണ്ടാവുമെന്ന മുന്നറിയിപ്പുമായി ഹോങ്കോങ്ങിലെ ശാസ്ത്രജ്ഞര്‍. കൊവിഡ് 19 വൈറസ് നാശം വിതച്ച വുഹാന്‍ ചൈന കഴിഞ്ഞ ദിവസം തുറന്ന് കൊടുത്തതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ബെയ്ജിങ്, ഷാങ്ഹായ്, ഷെന്‍സെന്‍, വാന്‍ഷു തുടങ്ങിയ നഗരങ്ങളില്‍ ഘട്ടം ഘട്ടമായി മാത്രം ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്നാണ് ശാസ്ത്രജ്ഞനായ ജോസഫ് വു പറയുന്നത്.
ചൈനയില്‍ വൈറസിന്റെ വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് വ്യാപാര സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവ അടച്ചത് കൊണ്ടും യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാലുമാണ്. എന്നാല്‍ ഇത് പെട്ടെന്ന് പിന്‍വലിക്കുന്നത് കൊവിഡിന്റെ രണ്ടാം വ്യാപനത്തിന് കാരണമാകും. വികസിത രാജ്യങ്ങള്‍ കൊവിഡ് ബാധ കുറച്ചുകൊണ്ട് മാത്രം ഘട്ടം ഘട്ടമായി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണമെന്നും ജോസഫ് വു വ്യക്തമാക്കുന്നു.
Keywords: Beijing, News, World, Trending, Health, COVID19, Lockdown, Coronavirus, Second Wave, China, Lift Lockdown Gradually to Avert 'Second Wave' of Coronavirus

Powered by Info News For You

Comments
Post a Comment