കൊവിഡ് 19; യുഎഇയില്‍ തൊഴിലാളികളെ എമിറേറ്റുകള്‍ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി


അബൂദബി: (www.kvartha.com 15.04.2020) യുഎഇയില്‍ തൊഴിലാളികളെ എമിറേറ്റുകള്‍ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കൂടുതലും നിര്‍മാണ മേഖലയിലെ തൊഴിലാളികളെ ഉദ്ദേശിച്ചാണ് നടപടി. ചൊവ്വാഴ്ച അബൂദബി എമിറേറ്റാണ് മറ്റു എമിറേറ്റുകളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിനും മറ്റ് എമിറേറ്റുകളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനും ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ബുധനാഴ്ച ദുബൈ നഗരസഭയും വിലക്ക് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച മുതല്‍ മറ്റ് എമിറേറ്റുകളില്‍ താമസിക്കുന്ന തൊഴിലാളികളെ ദുബൈയിലേക്ക് കൊണ്ടുവരരുതെന്ന് കോണ്‍ട്രാക്ടിങ് കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ നഗരസഭ അറിയിച്ചു. ദുബൈ എമിറേറ്റുകളിലെ തൊഴിലാളികളെ എമിറേറ്റിന് പുറത്തെ ജോലികള്‍ക്കായി കൊണ്ടുപോകാനും പാടില്ല.

Abu Dhabi, News, Gulf, World, COVID19, Travel, Job, Labours, Restrictions, Emirates, Covid 19; Restrictions on transporting workers to and from the Emirates

Keywords: Abu Dhabi, News, Gulf, World, COVID19, Travel, Job, Labours, Restrictions, Emirates, Covid 19; Restrictions on transporting workers to and from the Emirates


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?