കൊവിഡ് 19; ധാരാവിയില്‍ വീണ്ടും ഒരാള്‍ കൂടി മരിച്ചു, നാല് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മുംബൈ: (www.kvartha.com 13.04.2020) മുംബൈയിലെ ധാരാവിയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. അറുപത് വയസുകാരനാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 150 ആയി. ധാരാവിയില്‍ നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 50 കടന്നു. സംസ്ഥാനത്ത് ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇവിടെ പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് ആളുകള്‍ പുറത്തേക്കോ പുറത്ത് നിന്നുള്ളവര്‍ ഉളളിലേക്കോ പോകുന്നത് തടയുകയാണ്.

മഹാരാഷ്ട്രയില്‍ മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പൂനെ, മുംബൈ എന്നിവിടങ്ങളിലെ നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരോടെ നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്ന 36 നഴ്‌സുമാരെ ക്വാറന്റെന്‍ ചെയ്തു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 221 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1982 ആയി.

Mumbai, News, National, COVID19, Death, Health, Police, Trending, Patient, Dharavi, Covid 19; one more death in Dharavi, four new cases

Keywords: Mumbai, News, National, COVID19, Death, Health, Police, Trending, Patient, Dharavi, Covid 19; one more death in Dharavi, four new cases


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?