കോവിഡ്-19 ബാധിച്ച് അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു


ന്യൂയോര്‍ക്ക്: (https://ift.tt/2Jz4OcM) ലോകരാജ്യങ്ങള്‍ കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ പരിഭ്രാന്തിപരത്തി അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. ഈ രോഗം ബാധിച്ച് ഇത്രയും പ്രായം കുറഞ്ഞ കുട്ടി മരിക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമാണിത്.

ശ്വാസം പോലെയുള്ള ബുദ്ധിമുട്ടുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്.

കുട്ടിയുടെ മരണം ഹൃദയഭേദകമാണ്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇത്രയും പ്രായം കുറഞ്ഞ കുട്ടി മരിക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമാണിതെന്നാണ് ഞങ്ങള്‍ കരുതുന്നത്- ഗവര്‍ണര്‍ നെഡ് ലാമോണ്ട് ട്വീറ്റ് ചെയ്തു.

News, World, COVID19, America, Hospital, Baby, Death, Government, Governor, Six-week-old baby dies in US

അമേരിക്കയില്‍ കഴിഞ്ഞയാഴ്ചയും കൊറോണ ബാധിച്ച് ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടി മരണപ്പെട്ടിരുന്നു.
അതേസമയം രോഗബാധിതരുടെ എണ്ണവും വ്യാപനവും വര്‍ധിച്ചതോടെ വീടുകളില്‍ തന്നെ തുടരാനാണ് സുരക്ഷയുടെ ഭാഗമായുള്ള സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം.

അമേരിക്കയില്‍ ബുധനാഴ്ച മാത്രം 1046 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 5000 കടന്നു. യുഎസ്സില്‍ കൊറോണ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു.

Keywords: News, World, COVID19, America, Hospital, Baby, Death, Government, Governor, Six-week-old baby dies in US


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?