കൊവിഡ്-19; 900 സൈനികര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു; സുരക്ഷിത സാഹചര്യങ്ങള്‍ ഒരുക്കിക്കൊണ്ട് പരിശീലനങ്ങള്‍ തുടരുമെന്ന് അമേരിക്ക


ന്യൂയോര്‍ക്ക്: (https://ift.tt/3cpfWFJ) അമേരിക്കയിലെ കര, നാവിക, വ്യോമസേനയിലുമുള്ള 900ല്‍ അധികം സൈനികര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. യുഎസ് സേന കൊറോണ വൈറസ് ബാധ എങ്ങനെയാണ് നേരിടുന്നതെന്ന് പെന്റഗണില്‍ നടന്ന സൈനിക മേധാവികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സേനയിലുള്ളവര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധനകള്‍ നടക്കുകയാണ്.

News, World, America, New York, COVID19, Soldiers, Over 900 Soldiers Test Positive for Covid-19 Confirms America

ഇതിനോടകം 900 ല്‍ അധികം സൈനികരില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് സൈനിക മേധാവി ജെയിംസ് മക്കോണ്‍വില്ലെ വിശദമാക്കി. സൗത്ത് കരോലിനയിലും കൊളംബിയയിലുമുള്ള സേനപരിശീലനങ്ങള്‍ നിര്‍ത്തി വച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ക്യാംപുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സൈനിക വക്താവ് വിശദമാക്കി. ഒരു ദിവസം 700 പേരെ മാത്രമാണ് കൊറോണ ടെസ്റ്റുകള്‍ക്ക് വിധേയമാക്കാനുള്ള സാഹചര്യമുള്ളത്.

ബാധ സ്ഥിരീകരിച്ചവരില്‍ മിക്കവര്‍ക്കും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതിനാല്‍ പരിശീലനം അവസാനിപ്പിക്കില്ലെന്നും സൈനികര്‍ക്ക് സുരക്ഷിത സാഹചര്യങ്ങള്‍ ഒരുക്കുമെന്നും സൈനിക മേധാവി വിശദമാക്കി.

Keywords: News, World, America, New York, COVID19, Soldiers, Over 900 Soldiers Test Positive for Covid-19 Confirms America


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?