കൊവിഡ് 19; ബഹ്‌റൈനില്‍ 66 പ്രവാസികള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മനാമ: (www.kvartha.com 03.04.2020) ബഹ്‌റൈനില്‍ 66 പ്രവാസികള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ 290 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. സല്‍മാബാദിലെ താമസ സ്ഥലത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവരെ ബുധനാഴ്ച പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ലബോറട്ടറി പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരെ വിദേശ തൊഴിലാളികള്‍ക്കായുള്ള ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ക്വാറന്റീനില്‍ കഴിഞ്ഞവര്‍ പുറത്ത് പോയിട്ടില്ലെന്നും പ്രവാസികള്‍ക്കിടയില്‍ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച നാല് പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 341 ആയി ഉയര്‍ന്നു.

Manama, News, Gulf, World, COVID19, Health, Treatment, Coronavirus, Bahrain, Covid 19; 66 New Cases in Bahrain

Keywords: Manama, News, Gulf, World, COVID19, Health, Treatment, Coronavirus, Bahrain, Covid 19; 66 New Cases in Bahrain


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?