കൊവിഡ്-19; രോഗം ഭേദമായി വീട്ടിലെത്തിയ 50കാരന് വേണ്ടി സ്വീകരണവും പാര്‍ട്ടിയും; ഒത്തു കൂടിയതിന് 15പേര്‍ക്കെതിരെ കേസ്

നാഗപട്ടണം: (https://ift.tt/2XRmJE8) കൊവിഡ് 19 രോഗം ഭേദമായി വീട്ടിലെത്തിയ 50കാരന് സ്വീകരണവും പാര്‍ട്ടിയും. ലോക് ഡൗണ്‍ ലംഘനത്തിന് ഒത്തു കൂടിയ 14 പേര്‍ക്കും രോഗം ഭേദമായ ആള്‍ക്കെതിരെയും പോലീസ് കേസെടുത്തു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ സിര്‍കാഴിയിലാണ് സംഭവം.

News, National, Tamilnadu, COVID19, Ambulance, party, Celebration, Case, Police, Covid-19 Recovered Patient Accorded Reception Booked along with 14 others

ഡെല്‍ഹിയില്‍ നിന്നെത്തിയതിന് ശേഷമാണ് സിര്‍കാഴി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാള്‍ തിരുവാരൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗം പൂര്‍ണമായി ഭേദമായതിനെ തുടര്‍ന്ന് ഞായറാഴ്ച ആശുപത്രി വിട്ടു. ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ഇയാളെ സ്വീകരിക്കാനായി നിരവധി പേര്‍ ഒത്തുകൂടുകയായിരുന്നു.

സുഹൃത്തുക്കളും പ്രദേശത്തുള്ളവരുമാണ് ഒത്തുകൂടിയത്. ആഘോഷിക്കാനായി പാര്‍ട്ടിയും ഒരുക്കി. സ്വീകരണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിവരം അറിഞ്ഞെത്തിയ അധികൃതര്‍ ലോക് ഡൗണ്‍ ലംഘിച്ചതിന് 15 പേര്‍ക്കെതിരെ കേസെടുത്തു.
 
Keywords: News, National, Tamilnadu, COVID19, Ambulance, party, Celebration, Case, Police, Covid-19 Recovered Patient Accorded Reception Booked along with 14 others


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?