കൊവിഡ് 19; സൗദിയില്‍ കൂടുതല്‍ നഗരങ്ങളിലും മേഖലകളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ

റിയാദ്: (www.kvartha.com 07.04.2020) സൗദിയിലെ കൂടുതല്‍ നഗരങ്ങളിലും മേഖലകളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ. റിയാദ്, ദമ്മാം, തബൂക്ക്, ദഹ്‌റാന്‍, ഹുഫൂഫ് എന്നീ നഗരങ്ങളിലും ജിദ്ദ, ത്വാഇഫ്, ഖത്വീഫ്, അല്‍ഖോബാര്‍ എന്നീ മേഖലകളിലുമാണ് നിരോധനാജ്ഞ 24 മണിക്കൂറായി നീട്ടിയത്. അനിശ്ചിതകാലത്തേക്കാണ് കര്‍ഫ്യൂ എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാത്രി മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തിലായി. നിരോധനാജ്ഞ പ്രഖ്യാപിച്ച ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ആ പ്രദേശം വിട്ട് സഞ്ചരിക്കാന്‍ പാടില്ല. പുറത്തുള്ളവര്‍ അവിടങ്ങളിലേക്ക് കടക്കാനും പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഭക്ഷണം, ആതുരശുശ്രൂഷ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. അതും രാവിലെ ആറിനും ഉച്ചക്ക് മൂന്നിനും ഇടയിലാകണം. ഈ സമയത്ത് വാഹനത്തില്‍ സഞ്ചരിക്കാം. എന്നാല്‍ വാഹനം ഓടിക്കുന്നയാള്‍ മാത്രമേ വാഹനത്തില്‍ സഞ്ചരിക്കാവൂ. ആശുപത്രികള്‍, ഫാര്‍മസികള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, ഗ്യാസ് സ്റ്റോറുകള്‍, ബാങ്ക്, മെയിന്റനന്‍സ് സര്‍വിസസ്, പ്ലമ്പിങ് ടെക്‌നീഷ്യന്മാര്‍, എയര്‍കണ്ടീഷന്‍ ടെക്‌നീഷ്യന്മാര്‍, ജലവിതരണം, മാലിന്യ നീക്കം തുടങ്ങിയ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും ജോലിക്കാര്‍ക്കും മാത്രം നിരോധനാജ്ഞ ബാധകമാകില്ല.

അതേസമയം ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുമെന്നും അതനുസരിച്ച് തീരുമാനങ്ങളില്‍ മാറ്റം വേണമെങ്കില്‍ ആലോചിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എല്ലാവരും വീടുകളില്‍ ഇരിക്കണം. കൂട്ടം കൂടരുത്. എല്ലാവരും ക്വാറന്റൈന്‍ സ്വയം പരിശീലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Riyadh, News, Gulf, World, Health, Vehicles, COVID19, Curfew, Health department, Saudi Arabia, Saudi Arabia imposes 24-hour curfew

Keywords: Riyadh, News, Gulf, World, Health, Vehicles, COVID19, Curfew, Health department, Saudi Arabia, Saudi Arabia imposes 24-hour curfew


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?