കൊവിഡ് 19; യുഎഇയില്‍ 210 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, രോഗികളുടെ എണ്ണം 1000 കടന്നു
അബൂദബി: (www.kvartha.com 03.04.2020) യുഎഇയില്‍ 210 പേര്‍ക്ക് കൂടി വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രോഗം ബാധിക്കുകയും എന്നാല്‍ സ്വയം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയോ മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാത്തവരില്‍ നിന്ന് രോഗം പകര്‍ന്നവരാണിവര്‍. ഇതോടെ യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗബാധിതരുടെ എണ്ണം 1024 ആയി.
ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതുതായി റിപ്പോര്‍ട്ട് ചെയ്തവരില്‍ വിവിധ രാജ്യക്കാരുണ്ട്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. മതിയായ ചികിത്സ നല്‍കിവരികയാണെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം യുഎഇയില്‍ വ്യാഴാഴ്ച 35 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കൊവിഡ് ഭേദമായവരുടെ എണ്ണം 96 ആയി. യുഎഇയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് എട്ട് പേരാണ്.
Keywords: Abu Dhabi, News, Gulf, World, COVID19, Treatment, Coronavirus, UAE, Health department, 210 new coronavirus cases reported in UAE

Powered by Info News For You

Comments
Post a Comment