രാജ്യത്ത് കോവിഡ്-19 മരണം 199 ആയി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 600 ഓളം പേര്‍ക്ക്

ന്യൂഡെല്‍ഹി: (https://ift.tt/2xZVrAC) ഇന്ത്യയില്‍ ഇതുവരെ കോവിഡ് മരണം 199 ആയി. 24 മണിക്കൂറിനിടെ 33 ജീവനുകള്‍ പൊലിഞ്ഞു. വ്യാഴാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 600 ഓളം പേര്‍ക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഇതുവരെയായി 6412 പേര്‍ക്ക് രാജ്യത്ത് കൊറോണ ബാധിച്ചിട്ടുണ്ട്.

കേരളമൊഴികെ രോഗികളുടെ എണ്ണത്തിലും മരണത്തിലും മറ്റു സംസ്ഥാനങ്ങളില്‍ ആശങ്ക ഉയരുന്നു. 1364 പേര്‍ക്കാണ് മഹാരാഷ്ട്ര സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 97 ജീവനുകളാണ് പൊലിഞ്ഞത്. ഗുജറാത്തില്‍ 17 ഉം മധ്യപ്രദേശില്‍ 16 ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യഥാക്രമം 241 ഉം 259 പേര്‍ക്കാണ് ഈ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്.

News, National, India, New Delhi, COVID19, Death, virus, Maharashtra, Kerala, Tamilnadu, Gujarat, Coronavirus 199 Deaths In India, 33 In 24 Hours, 6412 Cases So Far

രോഗികളുടെ എണ്ണത്തില്‍ തമിഴ്നാടാണ് രണ്ടാമത്. 834 പേര്‍ക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്. എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഡെല്‍ഹിയില്‍ 720 പേര്‍ക്ക് രോഗവും 12 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 97 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് മൊത്തം സ്ഥിരീകരിച്ച 6412 രോഗികളില്‍ 504 പേര്‍ക്കാണ് ഇതുവരെ രോഗത്തില്‍ നിന്ന് മോചിതരാകാനായത്.

Keywords: News, National, India, New Delhi, COVID19, Death, virus, Maharashtra, Kerala, Tamilnadu, Gujarat, Coronavirus 199 Deaths In India, 33 In 24 Hours, 6412 Cases So Far


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?