കൊവിഡ് 19; യുഎഇയില്‍ രണ്ട് മരണം, 150 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

അബൂദബി: (www.kvartha.com 02.04.2020) കൊവിഡ് 19 ബാധയെ തുടര്‍ന്ന് ബുധനാഴ്ച രണ്ട് പേര്‍ കൂടി മരിച്ചു. 62 കാരനായ ഏഷ്യന്‍ സ്വദേശിയും 78കാരനായ ഗള്‍ഫ് പൗരനുമാണ് മരിച്ചത്. ഇവര്‍ ഹൃദ്രോഗമടക്കം വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നവരാണ്. ഇതോടെ കൊവിഡ് 19 ബാധിച്ച് യുഎഇയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. രാജ്യത്ത് ബുധനാഴ്ച മാത്രം 150 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു.

ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 814 ആയി. വിദേശ യാത്രകള്‍ നടത്തിയവരെയും നേരത്തെ വൈറസ് ബാധിതരായ വ്യക്തികളുമായി അടുത്തിടപഴകിയവരെയും പരിശോധിച്ചപ്പോഴുമാണ് പുതിയ കേസുകള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനം ഒഴിവാക്കാനാവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Abu Dhabi, News, Gulf, World, Death, COVID19, Report, Coronavirus, Health Department, New cases, Two deaths and 150 new coronavirus cases reported in UAE

Keywords: Abu Dhabi, News, Gulf, World, Death, COVID19, Report, Coronavirus, Health Department, New cases, Two deaths and 150 new coronavirus cases reported in UAE


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?