ചാട്ടവാറടി നിരോധിച്ചതിനു പിന്നാലെ സൗദിയില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് വധശിക്ഷയും നിരോധിച്ചു

റിയാദ്: (www.kvartha.com 27.04.2020) സൗദിയില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നിരോധിച്ചു. ഇവര്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടവുശിക്ഷയാണ് ഇനി നല്‍കുക. പരമാവധി 10 വര്‍ഷം വരെ ജുവനൈല്‍ ഹോമുകളിലാകും കുട്ടിക്കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്നത്.

സൗദിയില്‍ കഴിഞ്ഞ ദിവസം കടുത്ത ശിക്ഷാ നടപടിയായ ചാട്ടയടി ശിക്ഷയും നിരോധിച്ചിരുന്നു. ചാട്ടവാറടിക്ക് പകരമായി തടവ് ശിക്ഷയോ പിഴയോ ഈടാക്കാനാണ് ഭരണകൂടം തയ്യാറെടുക്കുന്നത്. സല്‍മാന്‍ രാജാവിന്റേയും കിരീടാവകാശിയുടെയും നിര്‍ദേശ പ്രകാരമാണ് തീരുമാനം.

Riyadh, News, Gulf, World, Jail, Fine, Death Penalty, Saudi, Minors, Crimes, Saudi Arabia ends death penalty for minors

Keywords: Riyadh, News, Gulf, World, Jail, Fine, Death Penalty, Saudi, Minors, Crimes, Saudi Arabia ends death penalty for minors


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?