ധാരാവിയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി
മുബൈ: (www.kvartha.com 12.04.2020) മുബൈയിലെ ധാരാവിയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. ഇതുവരെ നാല് പോരാണ് രോഗം ബാധിച്ച് മരിച്ചത്. ഇത് സംസ്ഥാനത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കിയിട്ടുണ്ട്. എല്ലാവരെയും തെര്‍മല്‍ സ്‌ക്രീനിംഗ് ചെയ്യുന്നത് ഞായറാഴ്ച തുടരും. അതേസമയം കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇവിടെ പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് ആളുകള്‍ പുറത്തേക്കോ പുറത്ത് നിന്നുള്ളവര്‍ ഉളളിലേക്കോ പോകുന്നത് തടയുകയാണ്.
മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 1761 ആയി. ശനിയാഴ്ച കൊവിഡ് ബാധിച്ച് 17 പേരാണ് മരണത്തിന് കീഴടങ്ങിയത്. 208 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അതേസമയം മുബൈയിലെ ഒരു മാധ്യമസ്ഥാപനത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലിലെ ആറ് ജീവനക്കാര്‍ക്കും ഞാറാഴ്ച രോഗം സ്ഥിരീകരിച്ചു.
Keywords: Mumbai, News, National, COVID19, Health, Police, Death, hospital, Hotel, Journalist, Trending, Coronavirus; 15 new COVID-19 cases reported in Mumbai's Dharavi

Powered by Info News For You

Comments
Post a Comment