15 ദിവസമെടുത്ത് 14000 കിലോമീറ്ററോളം കാല്‍നടയായി യാത്ര; നാട്ടിലെത്തി ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച 35കാരന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു

ലഖ്‌നൗ: (www.kvartha.com 29.04.2020) ലോക് ഡൗണിനിടെ കാല്‍നടയായി നാട്ടിലേക്ക് യാത്ര ചെയ്ത യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശത്തിലേക്ക് കാല്‍നടയായി യാത്ര ചെയ്ത 35കാരനാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ക്വാറന്റൈനില്‍ മരിച്ചത്. യുപി സ്വദേശി ഇന്‍സാഫ് അലിയാണ് (35) 15 ദിവസമെടുത്ത് 14000 കിലോമീറ്ററോളം നടന്ന് നാട്ടിലെത്തിയത്.

മുംബൈയിലെ വാസെയിലായിരുന്നു ഇന്‍സാഫ് ജോലി ചെയ്തിരുന്നത്. താമസിക്കാന്‍ പോലും സൗകര്യം ഇല്ലാതായതോടെയാണ് ഇന്‍സാഫ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ ശ്രാവഷ്ഠിയിലെ വീട്ടിലെത്തിയ ഇന്‍സാഫിനെ പിന്നീട് ക്വാറന്‍ൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ക്വാറന്‍ൈനില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ മരിക്കുകയായിരുന്നു.

News, National, Lucknow, Lockdown, Uttar Pradesh, Youth, Dies, Hospital, Police, Man walks for 15 days from Mumbai to up dies in quarantine

ക്ഷീണവും നിര്‍ജലീകരണവും കാരണമാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണവും മറ്റും നല്‍കി ഇന്‍സാഫിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടാവുകയും ആരോഗ്യസ്ഥിതി വഷളായതോടെ മരണത്തിന് കീഴടങ്ങി.
 
Keywords: News, National, Lucknow, Lockdown, Uttar Pradesh, Youth, Dies, Hospital, Police, Man walks for 15 days from Mumbai to up dies in quarantine


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?