കൊറോണ ബാധിച്ച് അവയവങ്ങള്‍ തകരാറിലായ 14 മാസം പ്രായമായ കുഞ്ഞ് മരിച്ചു


അഹമ്മദാബാദ്: (https://ift.tt/2XgJssK) ഗുജറാത്തിലെ ജാംനഗറില്‍ 14 മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഏപ്രില്‍ 5 നായിരുന്നു കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവയവങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

 കുട്ടിയുടെ മാതാപിതാക്കള്‍ കുടിയേറ്റ തൊഴിലാളികളാണ്. എന്നാല്‍ എവിടെ നിന്നാണ് കുട്ടിക്ക് രോഗം വന്നതെന്ന കാര്യത്തില്‍ ഇതുവരെയും സ്ഥിരീകരണമായിട്ടില്ല.

News, National, India, Ahmedabad, Gujarath, Baby, Death, Tamilnadu, COVID19, 14 Month Old Covid-19 Positive Child Passed Away in Gujarat

തമിഴ്‌നാട്ടില്‍ ബുധനാഴ്ച ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വെല്ലൂര്‍ സിഎംസിയില്‍ ചികിത്സയിലായിരുന്ന 45 കാരനാണ് മരിച്ചത്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് മരണം എട്ട് ആയി.

അതേ സമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ നാല് ദിവസവും തുടര്‍ച്ചയായി നൂറിലേറെ പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 12 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണ സംഖ്യ 64 ആയി.

 Keywords: News, National, India, Ahmedabad, Gujarath, Baby, Death, Tamilnadu, COVID19, 14 Month Old Covid-19 Positive Child Passed Away in Gujarat


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?