കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു; ഇതോടെ കാസര്‍കോട് ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി
കാസര്‍കോട്: (www.kvartha.com 09.04.2020) കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുള്‍ സലീമാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതു ഫലം കാണാതെ പോകുകയായിരുന്നു.
രണ്ടുദിവസം മുമ്പാണ് അബ്ദുള്‍ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അതിര്‍ത്തിയില്‍ വച്ച് കര്‍ണാടക അധികൃതര്‍ യാത്ര തടഞ്ഞതോടെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കാനായില്ല. തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഇതോടെ കാസര്‍കോട് ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി.
അടിയന്തരാവശ്യത്തിനുള്ള ചികിത്സയ്ക്കായി കേരളത്തില്‍ അതിര്‍ത്തി കടന്ന് മംഗളുരുവിലേക്ക് പോയ മൂന്ന് പേരില്‍ രണ്ട് രോഗികള്‍ക്കും ബുധനാഴ്ച കര്‍ണാടകം ചികിത്സ നിഷേധിച്ചിരുന്നു. കാസര്‍കോട് സ്വദേശി തസ്ലീമയ്ക്കും, പയ്യന്നൂര്‍ മാട്ടൂലില്‍ നിന്ന് പോയ റിഷാനയ്ക്കുമാണ് ചികിത്സ നിഷേധിച്ചത്.
Keywords: One more died in Kasaragod, Kasaragod, News, Local-News, Patient, Dead, Hospital, Treatment, Mangalore, Kerala.

വ്യാഴാഴ്ച മൂന്ന് പേരാണ് കേരളത്തില്‍ നിന്നും കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും മെഡിക്കല്‍ സംഘത്തിന്റെ അനുമതിയോടെ മംഗളൂരുവിലേക്ക് പോയത്. ഇതില്‍ രണ്ട് പേരും മടങ്ങിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ അടിയന്തര ആവശ്യത്തിന് പോയാലും കര്‍ണാടകത്തിലെ ആശുപത്രികള്‍ ചികിത്സ നല്‍കില്ലെന്നുറപ്പായി.
Keywords: One more died in Kasaragod, Kasaragod, News, Local-News, Patient, Dead, Hospital, Treatment, Mangalore, Kerala.
Powered by Info News For You

Comments
Post a Comment