കൊവിഡ് പ്രതിസന്ധി; 12000 പേരെ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് എയര്‍വെയ്‌സ്


ലണ്ടന്‍: (https://ift.tt/3d8Z3Q7) കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ ലോക് ഡൗണില്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് ജോലിയില്‍ നിന്ന് 12000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ 12000 പേരെ വരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് ഐഎജി അറിയിച്ചു.

ബ്രിട്ടീഷ് എയര്‍വെയ്‌സ് കൂടാതെ സ്പാനിഷ് എയര്‍ലൈനിന്റെയും അയര്‍ലന്റിലെ എയര്‍ ലിങ്കസിന്റെയും ഉടമകളാണ് ഐഎജി. കൊവിഡിന് മുമ്പുണ്ടായിരുന്ന രീതികളിലേക്ക് ആകാശയാത്ര തിരിച്ചുവരാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് ഐഎജിയുടെ കണക്കുകൂട്ടല്‍. ഈ ബുദ്ധിമുട്ടിനെ സ്വയം മറികടന്നേ മതിയാകൂയെന്നും അവര്‍ പറഞ്ഞു.

 News, World, London, Flight, Job, Worker, COVID19, Labours, British airways to cut off 12000 jobs

4500 പൈലറ്റുമാരും 1600 ക്യാബിന്‍ ക്രൂവുമടക്കം 23000 പേരാണ് ബ്രിട്ടീഷ് എയര്‍വെയ്‌സില്‍ ജീവനക്കാരായി ഉള്ളത്. ഇത്തരമൊരു നീക്കത്തോട് 'വിനാശകരം' എന്നാണ് പൈലറ്റുമാരുടെ സംഘടനയായ ബാല്‍പ പ്രതികരിച്ചത്.

Keywords: News, World, London, Flight, Job, Worker, COVID19, Labours, British airways to cut off 12000 jobs


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?