വീട്ടില്‍ വാറ്റിയ ചാരായം കടത്തുന്നതിനിടെ തിരക്കഥാകൃത്ത് അറസ്റ്റില്‍; വാറ്റാന്‍ സൂക്ഷിച്ചിരുന്ന 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

തിരുവനന്തപുരം: (www.kvartha.com 16.04.2020) വീട്ടില്‍ വാറ്റിയ ചാരായം കടത്തുന്നതിനിടെ തിരക്കഥാകൃത്ത് അറസ്റ്റില്‍. കവിയും തിരക്കഥാകൃത്തുമായ ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടില്‍ ഷിബുവാണ് അറസ്റ്റിലായത്.

എക്സൈസ് എന്‍ഫോഴ്മെന്റ് ആന്റ് ആന്റീ നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വെള്ള ഷിബു എന്ന് അറിയപ്പെടുന്ന ഇയാള്‍ മുന്‍പ് നിരവധി അബ്കാരി കേസുകളില്‍ പ്രതിയായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു.

Screen writer arrested for smuggling liquor, Thiruvananthapuram, News, Liquor, Arrested, Court, Accused, House, Kerala.

ഷിബുവിന്റെ വീട്ടില്‍ നിന്നും വാറ്റാന്‍ സൂക്ഷിച്ചിരുന്ന 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Keywords: Screen writer arrested for smuggling liquor, Thiruvananthapuram, News, Liquor, Arrested, Court, Accused, House, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?