തലച്ചോറിന് ഗുരുതര രോഗം ബാധിച്ച് കാസര്‍കോട്ട് നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച 12 വയസുള്ള പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ചു; ഇങ്ങനെയെങ്കില്‍ ചികിത്സ നല്‍കാത്ത കര്‍ണാടകയെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയുമെന്ന് കാണിച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുഖ്യമന്ത്രിക്ക് കത്തയച്ചു
കാസര്‍കോട്: (https://ift.tt/2XH9A0n) തലച്ചോറിന് ഗുരുതര രോഗം ബാധിച്ച് കാസര്‍കോട്ട് നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച 12 വയസുള്ള പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ഇങ്ങനെയെങ്കില്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ചികിത്സ നല്‍കാത്ത കര്‍ണാടകയെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയുമെന്ന് കാണിച്ച് എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്തയച്ചു. സ്വന്തം സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ അവസ്ഥ ഇതാണെങ്കില്‍ അന്യ സംസ്ഥാനത്തെ എന്തിന് പറയണം എന്നാണ് മുഖ്യമന്ത്രിക്കുള്ള കത്തില്‍ എം.എല്‍.എ.ചോദിക്കുന്നത്.
കാസര്‍കോട് അണങ്കൂറിലെ 12 വയസുള്ള ഫഹ് മ ഫാത്തിമ എന്ന പെണ്‍കുട്ടിയെ 14 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ ആംബുലന്‍സില്‍ നിന്നും ഇറക്കാന്‍ പോലും കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നാണ് പരാതി. ഇവിടെ ചികിത്സിക്കാന്‍ പറ്റില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചത്. ഈ വിഷയത്തില്‍ ഇടപെട്ട് എത്രയും പെട്ടന്ന് ആ കുട്ടിക്ക് വേണ്ട ചികിത്സാ സൗകര്യം ഒരുക്കണമെന്ന് എന്‍ എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, news, N.A.Nellikunnu, MLA, Treatment, Kozhikode, No treatment for child; NA Nellikkunnu sent letter to CM
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment