മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ച 11മുതല്‍ 5വരെ: വര്‍ക്ക് ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കും


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ രാവിലെ 11 മുതല്‍ അഞ്ചു വരെ തുറക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. വര്‍ക്ക്‌ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടുദിവസമാണ് തുറക്കുക. ഞായര്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ ആ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കും.

ഫാന്‍, എയര്‍കണ്ടീഷനുകള്‍ എന്നിവ വാങ്ങാനും ഒരു ദിവസം കടകള്‍ തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഡ് ഇലക്ട്രീഷ്യന്മാര്‍ക്ക് വീടുകളില്‍ പോയി ആവശ്യമായ റിപ്പയര്‍ നടത്തുന്നതിന് തടസമുണ്ടാകില്ല. ഫ്‌ളാറ്റുകളില്‍ കേന്ദ്രീകൃത സംവിധാനമാണ്. അതു റിപ്പയര്‍ ചെയ്യാന്‍ പോകുന്നതിനും അനുമതി നല്‍കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?