കൊറോണയില്‍ വിറങ്ങലിച്ച് അമേരിക്ക; സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണത്തിന് തുല്യമായി ന്യൂയോര്‍ക്കിലെ മരണം; 24 മണിക്കൂറിനുള്ളില്‍ മാത്രം മരിച്ചത് 562പേര്‍

ന്യൂയോര്‍ക്ക്: (https://ift.tt/2xIqb8Z) കൊറോണ വൈറസ് രോഗത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ മാത്രം ഒറ്റ ദിവസം മരിച്ചത് 562 പേര്‍. ഇതോടെ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഏകദേശം 3,000 ആയി. അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 258,214 ആയി.

സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണത്തിന് തുല്യമായി ന്യൂയോര്‍ക്കിലെ മാത്രം മരണം. വൈറസിന്റെ ഏറ്റവും മോശമായ ആക്രമണത്തെ അഭിമുഖീകരിക്കാന്‍ തങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ദേ ബ്ലാസിയോ പറഞ്ഞു. അമേരിക്കയിലെ ആകെ മരണത്തിന്റെ നാലിലൊന്നില്‍ അധികവും ഇവിടെയാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം വെന്റിലേറ്റര്‍, കിടക്കകള്‍ എന്നിവയുടെ അഭാവം മൂലം ഇനിയും ആയിരങ്ങള്‍ മരിച്ചേക്കാമെന്നും പ്രതിസന്ധി തരണം ചെയ്യാന്‍ അമേരിക്കയിലെ മുഴുവന്‍ സംവിധാനങ്ങളും ന്യൂയോര്‍ക്കില്‍ വിന്യസിക്കേണ്ടി വരുമെന്നും ഇവിടുത്തെ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ പറയുന്നു.

News, World, New York, corona, Death, America, hospital, Funeral, Terror Attack, New York Suffers Its Deadliest Day from Corona Virus

ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 1,000 നഴ്‌സുമാര്‍, 150 ഡോക്ടര്‍മാര്‍, 300 റെസ്പിരേറ്ററി തെറാപ്പിസ്റ്റുകള്‍ ആവശ്യമുണ്ട്. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്താല്‍ അടുത്ത ആഴ്ചക്കുള്ളില്‍ കുറഞ്ഞത് 3,000 വെന്റിലേറ്ററെങ്കിലും ആവശ്യമുണ്ട്. അമേരിക്കന്‍ സൈന്യത്തിലെ വിദഗ്ധ സംഘത്തെ ന്യൂയോര്‍ക്കില്‍ വിന്യസിക്കണമെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂയോര്‍ക്ക് മേയര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ഥിച്ചു.

എന്നാല്‍ കൂട്ടമരണങ്ങള്‍ സംഭവിക്കുന്നതോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നവരില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. നിരവധി മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്നുവെന്നും വിവരങ്ങളുണ്ട്. രോഗം ബാധിച്ച് മരിച്ചവരില്‍ നിന്ന് രോഗം പകരുമെന്ന ഭയത്താലാണ് ന്യൂയോര്‍ക്കിലെ മിക്ക ഫ്യുണറല്‍ ഹോം ജീവനക്കാരും.

Keywords: News, World, New York, corona, Death, America, hospital, Funeral, Terror Attack, New York Suffers Its Deadliest Day from Corona Virus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?