കാസര്‍കോട്ട് കോവിഡ് ഭേദമായ 10 പേര്‍ ശനിയാഴ്ച ആശുപത്രി വിടും

കാസര്‍കോട്: (https://ift.tt/3eaiEAt) കാസര്‍കോട്ട് കോവിഡ് ഭേദമായ 10 പേര്‍ ശനിയാഴ്ച ആശുപത്രി വിടും. ജനറല്‍ ആശുപത്രിയിലുള്ള അഞ്ചു പേരും ജില്ലാ ആശുപത്രിയില്‍ നിന്നുള്ള അഞ്ചു പേരും ആണ് ആശുപത്രി വിടുക.

അതേസമയം കാസര്‍കോട്ടെ കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കളനാട്, തളങ്കര, ചൂരി, നെല്ലിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയത്. ജില്ലയില്‍ ഏഴ് പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലും ഏര്‍പ്പെടുത്തിയ ക്ലസ്റ്റര്‍ ലോക്ക് ഡൗണിനു പുറമേ ട്രിപ്പിള്‍ ലോക് ഡൗണ്‍ ആരംഭിച്ചു.

അഞ്ചു വീടുകള്‍ വീതം കേന്ദ്രീകരിച്ച് പോലീസ് ഇരുചക്ര വാഹനങ്ങളില്‍ പരിശോധന നടത്തും. തളങ്കരയില്‍ ഐ ജി വിജയ് സാക്കറെയാണ് ട്രിപ്പ് ലോക്ക് ഡൗണിന് തുടക്കം കുറിച്ചത്. ഉത്തര മേഖല ഐ ജി അശോക് യാദവ് എസ് പിമാരായ പി എസ് സാബു, ഡി ശില്‍പ എന്നിവര്‍ നേതൃത്വം നല്‍കി.
ജനങ്ങള്‍ പുറത്തിറങ്ങുന്നത് പൂര്‍ണമായും തടയും. ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും.

Keywords: Kasaragod, Kerala, news, Top-Headlines, General-hospital, COVID-19, Trending, District-Hospital, Kanhangad, Covid-19: 10 will be discharged today in Kasaragod
  < !- START disable  copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?