പൊതുനിരത്തില്‍ തൂ​വാ​ല കൊണ്ട് മുഖം മറയ്ക്കാതെ തുമ്മി; യുവാവിനുനേരെ ആൾക്കൂട്ട ആക്രമണം, മർദിച്ച സംഘത്തിൽ സ്ത്രീകളും

കോലാപ്പൂർ: (www.kvartha.com 20.03.2020) പൊതുസ്ഥലത്ത് മുഖം തൂവാല ഉപയോഗിക്കാതെ തുമ്മിയ യുവാവിനു നേരെ ആൾക്കൂട്ട ആക്രമണം. മഹാരാഷ്ട്ര കോലാപ്പൂരിലെ ഗു​ജാ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്ക് യാത്രക്കാരനായ യുവാവ് തൂവാല ഉപയോഗിക്കാതെ തുമ്മിയപ്പോൾ മറ്റൊരു ബൈക്കിലെത്തിയ ആളുകള്‍ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. തുടർന്ന് വാക്കുതർക്കം ഉണ്ടാകുകയും ഇത് ആൾക്കൂട്ട ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.


Mob attack youth who publically sneezed in kolhapur

തൂവാല കൊണ്ട് മുഖം മറയ്ക്കാതെ പൊതുജനമധ്യത്തില്‍ മുഖം പൊത്താതെ തുമ്മുന്നത് വൈറസ് പകരാന്‍ കാരണമാകുമെന്ന് അറിയില്ലേ എന്ന് ചോദിച്ചായിരുന്നു ആക്രമണം. ഇ​തോ​ടെ ഗ​താ​ഗ​തം മണിക്കൂറുകളോളം സ്തം​ഭി​ച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്കോടിച്ച്‌ വരുന്ന യുവാവ് തുടരെ തുമ്മുന്നതും പിന്നാലെ വന്നവർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതും വാക്കേറ്റം നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നാലെ ഒരു കൂട്ടം ചേർന്ന് യുവാവിനെ ആക്രമിക്കുന്നതും കാണാം. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ഇയാളെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.


youth attacke publically in kolhapur

വൈറസ് വ്യാപനം തടയാന്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന നിര്‍ദ്ദേശത്തിനിടെയാണ് മുഖം മറയ്ക്കാതെ ഇയാള്‍ തുമ്മിയതും ആക്രമണത്തിന് ഇരയായതും. മഹാരാഷ്ട്രയില്‍ ഇതുവരെ 49 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയെതുടർന്ന് ഒരാൾ മരിച്ചിരുന്നു. ആൾക്കൂട്ട ആക്രമണത്തിന്റെ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിച്ചെങ്കിലും പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Summary: Coronavirus: Man Beaten up for sneezing in Public In Maharashtra


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?