ജനതാ കര്‍ഫ്യൂവിനെതിരെയും പ്രധാന മന്ത്രിയെയും മുഖ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും അവഹേളിക്കുന്ന തരത്തില്‍ സാമൂഹ്യ മാധ്യമത്തില്‍ ശബ്ദ സന്ദേശമയച്ച മുന്‍ ബ്ലോക്ക് പഞ്ചായത്തംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു
ബേഡകം: (https://ift.tt/3aegugL) ലോകത്താകമാനം പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ അവഗണിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടും, ഇന്ത്യന്‍ പ്രധാനമന്ത്രിയെയും കേരളാ മുഖ്യമന്ത്രിയെയും മോശമായ ഭാഷയില്‍ അപമാനിച്ചു കൊണ്ടും ചോദ്യം ചെയ്തു കൊണ്ടും ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രവര്‍ത്തനങ്ങളെ അവഹേളിച്ചു കൊണ്ടുമുള്ള ശബ്ദ സന്ദേശം വാട്‌സപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിന് ബന്തടുക്ക മലാംകുണ്ട് സ്വദേശിയും മുന്‍ ബ്ലോക് പഞ്ചായത്തംഗവുമായ ഊത്തിക്കര ഒ വി വിജയനെതിരെ ബേഡകം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിനെ അവഗണിക്കാനും കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കുന്ന രീതിയില്‍ സമൂഹ മാധ്യമത്തിലൂടെ പ്രചാരണം നടത്തി എന്ന് കാണിച്ച് കരിവേടകംപള്ളക്കാട്ടെ
ഇ. മധുസൂതനന്‍ നായര്‍ ബേഡകം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസിന് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം, കേരള പോലീസ് നിയമം എന്നിവയിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ബേഡകം പോലീസ് കേസെടുക്കുകയായിരുന്നു.
കൊറോണ വൈറസ് നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും പോലീസിന്റയും നിര്‍ദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാത്തവര്‍ക്കെതിരെയും നവമാധ്യമങ്ങളില്‍ കൂടി തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബേഡകം സി ഐ ടി ഉത്തംദാസ് അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Police, case, Bedakam, Fake message in Whatsapp; Police case registered
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment