ആലപ്പുഴയില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ഷേവിംഗ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു

ആലപ്പുഴ: (www.kvartha.com 29.03.2020) കായംകുളത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ഷേവിംഗ് ലോഷന്‍ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ നൗഫലാണ് (38) മരിച്ചത്. കൊറോണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മദ്യശാലകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നൗഫല്‍ ഷേവിംഗ് ലോഷന്‍ കഴിച്ചിരുന്നതായാണ് വിവരം.

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട നൗഫലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നൗഫലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Man who drank shaving lotion instead of alcohol died, Alappuzha, News, Local-News, Health, Health & Fitness, Suicide, Dead, Hospital, Treatment, Liquor, Kerala

ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനാണ് നൗഫല്‍. ഇവിടെ നിന്നുമാണ് ഷേവിംഗ് ലോഷന്‍ സംഘടിപ്പിച്ചത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ലോക്ക് ഡൗണ്‍ ആയതോടെ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത അഞ്ചാമത്തെ ആളാണ് നൗഫല്‍.

ഞായറാഴ്ച രാവിലെ ആലപ്പുഴയില്‍ ഒരു വൃദ്ധന്‍ മരിച്ചിരുന്നു. ഒരു യുവാവും ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞദിവസം ഒരു യുവാവും വൃദ്ധനും മരണപ്പെട്ടിരുന്നു. രണ്ട് യുവക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കത്ത് ലഭിച്ചാല്‍ മദ്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Keywords: Man who drank shaving lotion instead of alcohol died, Alappuzha, News, Local-News, Health, Health & Fitness, Suicide, Dead, Hospital, Treatment, Liquor, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?