ജോലികഴിഞ്ഞെത്തുന്ന ഭര്‍ത്താവിനെ കാത്തിരുന്ന ഭാര്യയെ തേടിയെത്തിയത് ദുരന്തവാര്‍ത്ത; മിന്നല്‍ പണിമുടക്കില്‍ ജീവന്‍ പൊലിഞ്ഞ സുരേന്ദ്രന്റെ മരണത്തില്‍ തീരാദുഃഖം
തിരുവനന്തപുരം: (https://ift.tt/2Ih9pjg) കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടയില്‍ കുഴഞ്ഞുവീണ് മരിച്ച യാത്രക്കാരന്‍ തിരുവനന്തപുരം കടകംപള്ളി സ്വദേശി സുരേന്ദ്രന്റെ(64) മൃതദേഹ പരിശോധന വ്യാഴാഴ്ച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. സംഭവത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഗതാഗത മന്ത്രിക്ക് വ്യാഴാഴ്ച തന്നെ കൈമാറും.
മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടനെ വിഷയവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്ന് ഗതാഗതമന്ത്രി ശശീന്ദ്രന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് കൂടി തേടിയിട്ടുണ്ട്. രണ്ടുറിപ്പോര്‍ട്ടുകളും ലഭിച്ചതിന് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് നടപടികളിലേക്ക് കടക്കുക.
ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സ്വദേശമായ കുമാരപുരത്ത് സംസ്‌കരിക്കും. ജോലികഴിഞ്ഞെത്തുന്ന ഭര്‍ത്താവിനെ കാത്തിരുന്ന ഭാര്യ കേട്ടത് ദുരന്തവാര്‍ത്തയായിരുന്നു. മൂന്നു തവണ ഹൃദയാഘാതത്തെ അതിജീവിച്ച സുരേന്ദ്രനെ മരണം കവര്‍ന്നെന്നു വിശ്വസിക്കാന്‍ പ്രമീളയ്ക്കാകുമായിരുന്നില്ല.
കുമാരപുരം ചെന്നിലോട് സ്വദേശിയായ സുരേന്ദ്രന്‍ നാലു വര്‍ഷമായി ഇറയന്‍കോട് എല്‍പി സ്‌കൂളിനു സമീപത്തെ വീട്ടിലായിരുന്നു താമസം. ബെവ്‌റേജസ് ഔട്ട്ലെറ്റുകളില്‍ ലോഡ് എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു സുരേന്ദ്രന്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല.
ഒരുമാസം മുമ്പ് വീണ്ടും ജോലിയില്‍ പ്രവേശിച്ച സുരേന്ദ്രന്‍ ജോലികഴിഞ്ഞ് ചൊവ്വാഴ്ച വളരെ വൈകിയെത്തിയതിനാല്‍ വീട്ടിലേക്കു പോയില്ല. ബുധനാഴ്ച്ച രാവിലെ വീട്ടിലേക്ക് പോകാനിറങ്ങിയ യാത്ര അന്ത്യയാത്രയുമായി.
സ്വകാര്യ ബസിന്റെ അനധികൃത സര്‍വീസ് തടഞ്ഞ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു മിന്നല്‍ പണിമുടക്ക്. വഴിനീളെ ബസുകള്‍ നിര്‍ത്തിയിട്ടുണ്ടായ 5 മണിക്കൂര്‍ ഗതാഗത സ്തംഭനം പരിഹരിക്കാന്‍ പോലീസും ഇടപെടാന്‍ സര്‍ക്കാരും സമരം പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകളും മടിച്ചുനിന്നു. എല്ലാവരുടെയും വാശിയുടെ ഇരയായി ഒരു യാത്രക്കാരന്റെ ജീവന്‍ പൊലിഞ്ഞതോടെയാണു സമരം പിന്‍വലിച്ചത്.
Keywords: News, Kerala, Thiruvananthapuram, KSRTC, Strike, Police, District Collector, Death, Dead Body, Hospital, Passenger Dies Amid KSRTC Flash Strike at Thiruvananthapuramമിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടനെ വിഷയവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്ന് ഗതാഗതമന്ത്രി ശശീന്ദ്രന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് കൂടി തേടിയിട്ടുണ്ട്. രണ്ടുറിപ്പോര്‍ട്ടുകളും ലഭിച്ചതിന് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് നടപടികളിലേക്ക് കടക്കുക.
ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സ്വദേശമായ കുമാരപുരത്ത് സംസ്‌കരിക്കും. ജോലികഴിഞ്ഞെത്തുന്ന ഭര്‍ത്താവിനെ കാത്തിരുന്ന ഭാര്യ കേട്ടത് ദുരന്തവാര്‍ത്തയായിരുന്നു. മൂന്നു തവണ ഹൃദയാഘാതത്തെ അതിജീവിച്ച സുരേന്ദ്രനെ മരണം കവര്‍ന്നെന്നു വിശ്വസിക്കാന്‍ പ്രമീളയ്ക്കാകുമായിരുന്നില്ല.
കുമാരപുരം ചെന്നിലോട് സ്വദേശിയായ സുരേന്ദ്രന്‍ നാലു വര്‍ഷമായി ഇറയന്‍കോട് എല്‍പി സ്‌കൂളിനു സമീപത്തെ വീട്ടിലായിരുന്നു താമസം. ബെവ്‌റേജസ് ഔട്ട്ലെറ്റുകളില്‍ ലോഡ് എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു സുരേന്ദ്രന്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല.
ഒരുമാസം മുമ്പ് വീണ്ടും ജോലിയില്‍ പ്രവേശിച്ച സുരേന്ദ്രന്‍ ജോലികഴിഞ്ഞ് ചൊവ്വാഴ്ച വളരെ വൈകിയെത്തിയതിനാല്‍ വീട്ടിലേക്കു പോയില്ല. ബുധനാഴ്ച്ച രാവിലെ വീട്ടിലേക്ക് പോകാനിറങ്ങിയ യാത്ര അന്ത്യയാത്രയുമായി.
സ്വകാര്യ ബസിന്റെ അനധികൃത സര്‍വീസ് തടഞ്ഞ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു മിന്നല്‍ പണിമുടക്ക്. വഴിനീളെ ബസുകള്‍ നിര്‍ത്തിയിട്ടുണ്ടായ 5 മണിക്കൂര്‍ ഗതാഗത സ്തംഭനം പരിഹരിക്കാന്‍ പോലീസും ഇടപെടാന്‍ സര്‍ക്കാരും സമരം പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകളും മടിച്ചുനിന്നു. എല്ലാവരുടെയും വാശിയുടെ ഇരയായി ഒരു യാത്രക്കാരന്റെ ജീവന്‍ പൊലിഞ്ഞതോടെയാണു സമരം പിന്‍വലിച്ചത്.
പോലീസുമായി സംഘര്‍ഷമുണ്ടാക്കിയെന്ന പേരില്‍ 3 കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനൊരുങ്ങിയെങ്കിലും, സംഘടനാ നേതാക്കളുടെയും കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെയും സമ്മര്‍ദത്തെ തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. സ്വകാര്യ ബസിനെതിരെ നടപടിയെടുത്തിട്ടില്ല.
Powered by Info News For You

Comments
Post a Comment