കൊറോണ റിങ്ടോൺ: കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ സംശയ രോഗികളുടെ തിക്കും തിരക്കും

കണ്ണൂർ: (www.kvartha.com 11.03.2020) കൊറോണ ടെലഫോൺ പരസ്യ ബോധവൽക്കരണം ആരോഗ്യ വകുപ്പ് അധികൃതർക്ക് കൊടുത്തത് മുട്ടൻ പണി. കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി മൊ​ബൈ​ലു​ക​ളി​ൽ റിം​ഗ്ടോ​ണി​ൽ കേ​ൾ​ക്കു​ന്ന പ​ര​സ്യമാണ് ജനങ്ങളിൽ സംശയം സൃഷ്ടിക്കുന്നത് .

ഒ​രാ​ൾ ചു​മ​യ്ക്കു​ന്ന സ്വ​ര​മാ​ണ് പ​ര​സ്യ​ത്തി​ൽ ആ​ദ്യം കേ​ൾ​ക്കു​ന്ന​ത്. പിന്നീട് കൊറോണയെ കുറിച്ചുള്ള വിശദീകരണമാണ്. റിം​ഗ്ടോ​ണി​ൽ കേ​ൾ​ക്കു​ന്ന​തു​പോ​ലെ​യു​ള്ള ചു​മ​യു​ണ്ടെ​ന്നു പ​റ​ഞ്ഞ് നൂ​റി​ലേ​റെ​പ്പേ​രാണ് കഴിഞ്ഞ ദിവസം പരിയാരത്തുള്ള ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​പി​യി​ലെ​ത്തി​യ​തെന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ​

Corona Ringtone: Busy crowds of suspicious patients at Government Medical College, Kannur, Kannur, News, Health, Health & Fitness, Medical College, Trending, Alappuzha, Kerala

അല​ർ​ജി​യു​ടെ ഭാ​ഗ​മാ​യി ചെ​റി​യ ജ​ല​ദോ​ഷ​മു​ള്ള​വ​രും ചു​മ​യു​ള്ള​വ​രു​മെ​ല്ലാം കൊ​റോ​ണ​യു​ണ്ടോ​യെ​ന്ന സം​ശ​യ​വു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ന്നു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പ​ല​രെ​യും രോ​ഗാ​തു​ര​രാ​ക്കി മാ​റ്റു​ന്ന​ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​ട്ടു​ണ്ട്.

അതേസ​മ​യം, ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​റോ​ണ​യെ​ന്ന് സം​ശ​യി​ക്കു​ന്ന അ​ഞ്ചു പേ​രെ​ക്കൂ​ടി 803-ലെ ​പ്ര​ത്യേ​ക വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി. ഇ​വ​രി​ൽ​നി​ന്നെ​ടു​ത്ത ര​ക്ത​സാ​മ്പി​ളു​ക​ളും മ​റ്റും ആ​ല​പ്പു​ഴ​യി​ലെ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​കെ സു​ദീ​പ് അ​റി​യി​ച്ചു.

Keywords: Corona Ringtone: Busy crowds of suspicious patients at Government Medical College, Kannur, Kannur, News, Health, Health & Fitness, Medical College, Trending, Alappuzha, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?