കാസര്‍കോട്ട് ബാര്‍ബര്‍ ഷോപ്പുകള്‍ രണ്ടാഴ്ച അടച്ചിടണം
കാസര്‍കോട്: (https://ift.tt/3a9PmzE) കേരളത്തില്‍ വെള്ളിയാഴ്ച 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരികരിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വൈറസ് ബാധ കേരളത്തിലും വിശിഷ്യാ കാസര്‍കോടും സ്ഥിരീകരിക്കുകയും പടരുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച മുതല്‍ രണ്ടാഴ്ച കാലത്തേക്ക് കാസര്‍കോട് ജില്ലയിലെ എല്ലാ ബാര്‍ബര്‍ഷാപ്പുകളും അടച്ചിടേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.
ആറ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ശനിയാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 44396 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 225 പേര്‍ വിവിധ ആശുപത്രികളിലാണ്. ശനിയാഴ്ച മാത്രം 56 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കില്ല.
സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങള്‍ ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടാനാണ് തീരുമാനം. കടകള്‍ രാവിലെ 11 മുതല്‍ 5 വരെ മാത്രമേ പ്രവര്‍ത്തിക്കു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പോലീസും ബന്ധപ്പെട്ടവരും വ്യാപാരികളെ നേരിട്ട അറിയിക്കുന്നുമുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നത് ശ്രദ്ധയില്‍പ്പെട്ട ജില്ലാകളക്ടര്‍ ഇവ അടപ്പിക്കാന്‍ നേതൃത്വം നല്‍കി.
Keywords: News, Kerala, kasaragod, District Collector, Health, Hospital, Diseased, The Kasargod barber shops should be closed for two weeksആറ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ശനിയാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 44396 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 225 പേര്‍ വിവിധ ആശുപത്രികളിലാണ്. ശനിയാഴ്ച മാത്രം 56 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കില്ല.
സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങള്‍ ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടാനാണ് തീരുമാനം. കടകള്‍ രാവിലെ 11 മുതല്‍ 5 വരെ മാത്രമേ പ്രവര്‍ത്തിക്കു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പോലീസും ബന്ധപ്പെട്ടവരും വ്യാപാരികളെ നേരിട്ട അറിയിക്കുന്നുമുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നത് ശ്രദ്ധയില്‍പ്പെട്ട ജില്ലാകളക്ടര്‍ ഇവ അടപ്പിക്കാന്‍ നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment