കൊറോണ, പക്ഷിപ്പനി ഭീതി; മുഖാവരണങ്ങളുടെയും അണുനാശിനികളുടെയും വില കൂടി, കിട്ടാനില്ല
കോഴിക്കോട്: (https://ift.tt/2v9ApOS) സംസ്ഥാനത്ത് കൊറോണ, പക്ഷിപ്പനി തുടങ്ങിയ രോഗഭീതിയില്‍ കഴിയവെ മുഖാവരണങ്ങളുടെയും അണുനാശിനികളുടെയും വില കൂടി. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ വില്‍പ്പന കൂടുകയും ലഭ്യക്കുറവുമുണ്ട്.
അഞ്ചുമുതല്‍ പത്തുവരെ രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌ക്കുകള്‍ ഇപ്പോള്‍ 35 മുതല്‍ 40 രൂപയ്ക്കാണ് വില്‍ക്കുന്നത്. ചൈനയില്‍ നിന്നാണ് വിലകുറഞ്ഞ മാസ്‌ക്കുകളും ഇവ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃതവസ്തുക്കളും കൂടുതലായി എത്തിയിരുന്നത്. അവിടന്നുള്ള ഇറക്കുമതി നിലച്ചതോടെയാണ് ക്ഷാമം അനുഭവപ്പെടുന്നത്. ചൈനയില്‍ കൊറോണ പടര്‍ന്നതോടെ ഇവയുടെ നിര്‍മാണഫാക്ടറികള്‍ അടച്ചു.
രണ്ടു പ്രമുഖ ഓണ്‍ലൈന്‍ കമ്പനികളും മാസ്‌ക്കുകളുടെ വില കൂട്ടിയിട്ടുണ്ട്. 100 ഡിസ്പോസിബിള്‍ മാസ്‌ക്കുകളടങ്ങിയ പായ്ക്കിന് രണ്ടായിരം രൂപയാണ് വില. ബ്രാന്‍ഡുകള്‍ക്കനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ട്. പക്ഷേ ഓണ്‍ലൈനില്‍ ലഭ്യതക്കുറവില്ല.
എന്‍ 95 മുഖാവരണങ്ങള്‍ക്കും കൈകള്‍ ശുചിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള സാനിറ്റൈസറുകള്‍ക്കും വില ഉയര്‍ന്നു. എന്‍ 45 മുഖാവരണത്തിന് 75 രൂപയുണ്ടായിരുന്നത് 400 രൂപയോളമായി. ഓണ്‍ലൈന്‍ വിപണിയില്‍ ഇതിന് 600 രൂപവരെയാണ് വില.
നിപ കാലഘട്ടത്തില്‍ മാസ്‌ക്കിനും സാനിറ്റൈസറിനും ലഭ്യതക്കുറവുണ്ടായിരുന്നില്ല. ശരീരത്തില്‍നിന്ന് സുരക്ഷിതമായ അകലത്തില്‍ പിടിച്ച് ശരീരോഷ്മാവ് അളക്കാന്‍ കഴിയുന്ന ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകളുടെയും വില ഉയര്‍ന്നിട്ടുണ്ട്. 500 മുതല്‍ 800 രൂപ വരെ വിലയുണ്ടായിരുന്ന ഇവയ്ക്കിപ്പോള്‍ 2500 രൂപയോളമായി.
Keywords: News, Kerala, Kozhikode, Diseased, China, Price, Increased, Corona Virus, Bird Flu; Mask and Sanitizer Prices go upഅഞ്ചുമുതല്‍ പത്തുവരെ രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌ക്കുകള്‍ ഇപ്പോള്‍ 35 മുതല്‍ 40 രൂപയ്ക്കാണ് വില്‍ക്കുന്നത്. ചൈനയില്‍ നിന്നാണ് വിലകുറഞ്ഞ മാസ്‌ക്കുകളും ഇവ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃതവസ്തുക്കളും കൂടുതലായി എത്തിയിരുന്നത്. അവിടന്നുള്ള ഇറക്കുമതി നിലച്ചതോടെയാണ് ക്ഷാമം അനുഭവപ്പെടുന്നത്. ചൈനയില്‍ കൊറോണ പടര്‍ന്നതോടെ ഇവയുടെ നിര്‍മാണഫാക്ടറികള്‍ അടച്ചു.
രണ്ടു പ്രമുഖ ഓണ്‍ലൈന്‍ കമ്പനികളും മാസ്‌ക്കുകളുടെ വില കൂട്ടിയിട്ടുണ്ട്. 100 ഡിസ്പോസിബിള്‍ മാസ്‌ക്കുകളടങ്ങിയ പായ്ക്കിന് രണ്ടായിരം രൂപയാണ് വില. ബ്രാന്‍ഡുകള്‍ക്കനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ട്. പക്ഷേ ഓണ്‍ലൈനില്‍ ലഭ്യതക്കുറവില്ല.
എന്‍ 95 മുഖാവരണങ്ങള്‍ക്കും കൈകള്‍ ശുചിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള സാനിറ്റൈസറുകള്‍ക്കും വില ഉയര്‍ന്നു. എന്‍ 45 മുഖാവരണത്തിന് 75 രൂപയുണ്ടായിരുന്നത് 400 രൂപയോളമായി. ഓണ്‍ലൈന്‍ വിപണിയില്‍ ഇതിന് 600 രൂപവരെയാണ് വില.
നിപ കാലഘട്ടത്തില്‍ മാസ്‌ക്കിനും സാനിറ്റൈസറിനും ലഭ്യതക്കുറവുണ്ടായിരുന്നില്ല. ശരീരത്തില്‍നിന്ന് സുരക്ഷിതമായ അകലത്തില്‍ പിടിച്ച് ശരീരോഷ്മാവ് അളക്കാന്‍ കഴിയുന്ന ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകളുടെയും വില ഉയര്‍ന്നിട്ടുണ്ട്. 500 മുതല്‍ 800 രൂപ വരെ വിലയുണ്ടായിരുന്ന ഇവയ്ക്കിപ്പോള്‍ 2500 രൂപയോളമായി.
Powered by Info News For You

Comments
Post a Comment