റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു
റിയാദ്: (www.kvartha.com 24.03.2020) റോഡ് മുറിച്ചുകടക്കുന്നതിനിടെ സൗദിയിലെ ജീസാനില്‍ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശി കൂവത്തും പീടിക നസീര്‍ ഹുസൈന്‍ (50) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുമ്പോള്‍ സ്വദേശി പൗരന്റെ വാഹനമിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ നസീറിനെ സ്പോണ്‍സറുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജിസാനില്‍ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു.
പരേതരായ മുഹമ്മദ്-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹറാബാനു. മക്കള്‍: ഫാത്തിമത്ത് മിഷാന, മുഹമ്മദ് നിഷാം, ഫാത്തിമത്ത് നിഷ്ന. അഹദുല്‍ മസാരീഹ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ജിസാനില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords: Riyadh, News, Gulf, World, Road, Accident, Death, Accidental Death, Hospital, Expat, Malayali expat died in accident

Powered by Info News For You

Comments
Post a Comment