ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് വീട്ടിലിരിക്കുന്നില്ലെങ്കില്‍ പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മടിക്കില്ല; കുവൈത്ത് ആഭ്യന്തരമന്ത്രി
കുവൈത്ത് സിറ്റി: (www.kvartha.com 30.03.2020) കുവൈത്തില്‍ പൊലീസിെന്റെയും സൈന്യത്തിന്റെയും ശക്തമായ നിരീക്ഷണത്തിന്റെ പിന്‍ബലത്തില്‍ വൈകീട്ട് അഞ്ചുമണി മുതല്‍ പുലര്‍ച്ചെ നാലുവരെ ഭാഗിക കര്‍ഫ്യൂ ഒരാഴ്ച പിന്നിട്ടു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കുവൈത്തില്‍ സര്‍ക്കാര്‍ ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കൃത്യം അഞ്ചുമണി മുതല്‍ പുറത്തുകാണുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നുണ്ട്.
ശനിയാഴ്ച ഏഴ് സ്വദേശികള്‍ അറസ്റ്റിലായി. ശനിയാഴ്ച വിദേശികള്‍ ആരും അറസ്റ്റിലായില്ല. ഒരാഴ്ചക്കിടെ സ്വദേശികളും വിദേശികളുമടക്കം 130ഓളം പേരാണ് കര്‍ഫ്യൂ ലംഘനത്തിന് അറസ്റ്റിലായത്. കര്‍ഫ്യൂ പൊതുവില്‍ രാജ്യനിവാസികള്‍ അനുസരിക്കുന്നുണ്ട്. കര്‍ഫ്യൂ അല്ലാത്ത സമയങ്ങളില്‍ ജനങ്ങള്‍ ധാരാളമായി പുറത്തിറങ്ങുന്നുണ്ട്. പൊതുവാഹനങ്ങല്‍ക്ക് വിലക്കേര്‍പ്പെടുത്തിട്ടുണ്ടെങ്കിലും ധാരാളം പേര്‍ സ്വന്തം വാഹനത്തില്‍ പുറത്തുപോകുന്നുണ്ട്.
അതേസമയം പകല്‍ പുറത്തിറങ്ങാന്‍ അനുവദിച്ചത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണെന്നും ധാരാളം പേര്‍ കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ പുറത്തിറങ്ങുന്നത് രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസം സൃഷ്ടിക്കുന്നതായും കുവൈത്ത് ആഭ്യന്തരമന്ത്രി അനസ് അല്‍ സാലിഹ് വ്യക്തമാക്കി. ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് വീട്ടിലിരിക്കുന്നില്ലെങ്കില്‍ പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മടിക്കില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊവിഡ് ഭീതിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Keywords: Kuwait, News, Gulf, World, Police, Arrest, Vehicles, House, Curfew, People, If the people do not stay at home will not hesitate to introduce curfew; Kuwait

Powered by Info News For You

Comments
Post a Comment