കെ എസ് ആര്‍ ടി സി ബസ് ജീവനക്കാരന്‍ കവുങ്ങില്‍ നിന്നും വീണ് മരിച്ചു
കാസര്‍കോട്: (www.kasargodvartha.com 04.03.2020) കെ എസ് ആര്‍ ടി സി ബസ് ജീവനക്കാരന്‍ കവുങ്ങില്‍ നിന്നും വീണ് മരിച്ചു. കുഡ്‌ലു ഗംഗെ രാംദാസ് നഗര്‍ ദേവര്‍ഗുഡ്ഡെ ടെമ്പിളിന് സമീപത്തെ ശങ്കപ്പ ഷെട്ടിയുടെ മകന്‍ മഹാബലി ഷെട്ടി (48) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. വീട്ടുവളപ്പിലെ കവുങ്ങില്‍ കയറിയ മഹാബലി ഷെട്ടി വഴുതി താഴെ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
20 വര്‍ഷമായി കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടറാണ്. എ ഐ ടി യു സിയുടെ ജില്ലാ ട്രഷററാണ്. ഭാര്യ: വീണ. മക്കള്‍: നിതീഷ്, പ്രതീഷ. സഹോദരങ്ങള്‍: രാമഷെട്ടി, പത്മനാഭ ഷെട്ടി, ജയന്തി, ശ്യാമള, പരേതയായ യമുന. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, News, Kerala, KSRTC, Death, hospital, Areca palm, KSRTC Employee died after fell Areca palm
< !- START disable copy paste -->
Keywords: Kasaragod, News, Kerala, KSRTC, Death, hospital, Areca palm, KSRTC Employee died after fell Areca palm
Powered by Info News For You

Comments
Post a Comment