ഇരട്ടത്തലയും മൂന്ന് കണ്ണുകളുമുള്ള ആട്ടിന്‍കുട്ടിയുടെ ജനനം; ജനിതക വൈകല്യമെന്ന് മൃഗഡോക്ടര്‍
ഇടുക്കി: (https://ift.tt/2v9ApOS) ഇരട്ടത്തലയും മൂന്ന് കണ്ണുകളുമുള്ള അപൂര്‍വ്വതയേറിയ ആട്ടിന്‍കുട്ടി ജനിച്ചു. കഞ്ഞിക്കുഴിയില്‍ ചുരുളിപ്പതാല്‍ തയ്യില്‍ കുട്ടിയച്ചന്റെ വീട്ടിലെ ആടാണ് ഇരട്ടത്തലയുള്ള കുട്ടിയെ പ്രസവിച്ചത്. ആടിന്റെ രണ്ടാമത്തെ പ്രസവത്തിലാണ് മൂന്ന് കണ്ണുകളും ഇരട്ടത്തലയുമായി കുട്ടി ഉണ്ടായത്. മൃഗഡോക്ടറുടെ സഹായത്തോടെ കുട്ടിയെ പുറത്തെടുത്തു.
ആട്ടിന്‍കുട്ടിക്ക് ഇപ്പോള്‍ പൂര്‍ണ ആരോഗ്യം ഉണ്ടെങ്കിലും കുപ്പിയില്‍ പാല്‍ നിറച്ച് കൊടുക്കുന്നു.
ജനിതക വൈകല്യമാണ് ഇരട്ടത്തലയുള്ള കുട്ടി ഉണ്ടാകാന്‍ കാരണമെന്ന് കഞ്ഞിക്കുഴി മൃഗാശുപത്രിയിലെ ഡോക്ടര്‍ ഗ്ലാഡിസ് വെമ്പള്ളി പറഞ്ഞു. ഇത്തരം അവസ്ഥ ഡി ക്രോ സോഫിയ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും കുട്ടി ഒരു മാസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കുവാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Keywords: News, Idukki, Kerala, Animals, Birth, Veterinary Doctor, Genetic Defect, Animal Hospital, The Birth of a Double- Headed and Three-Eyed Lamb
Powered by Info News For You

Comments
Post a Comment