ഇന്ത്യയിലെ പാര്‍ട്ടികളെല്ലാം ഹിന്ദുത്വ രാഷ്ട്രീയ അജണ്ട നടപ്പിലാക്കി കൊണ്ടിരിക്കുന്ന പാര്‍ട്ടികളാണെന്ന് എം കെ മനോജ് കുമാര്‍
കാസര്‍കോട്: (https://ift.tt/2Tq7VJS) മനുസ്മൃതിക്ക് പുനസ്ഥാപിക്കുന്നതിന് വേണ്ടിയാണ് പൗരത്വ ഭേദഗതി കൊണ്ടുവന്നതെന്നും നിലവില്‍ ഇന്ത്യയിലെ പാര്‍ട്ടികളെല്ലാം തന്നെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ട നടപ്പിലാക്കി കൊണ്ടിരിക്കുന്ന പാര്‍ട്ടികളാണെന്നും എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ പറഞ്ഞു. എസ് ഡി പി ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തി വന്നിരുന്ന അംബേദ്കര്‍ സ്‌ക്വയറിന്റെ അഞ്ചാം ദിവസമായ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ ദളിതുകളെ മനുഷ്യരായി അംഗീകരിച്ചിട്ടില്ല. അതു കൊണ്ടാണ് സാമ്പ്രദായിക പാര്‍ട്ടികളില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥ പ്രകാരമുള്ള ഉപസംഘടനകള്‍ ദളിത് സംഘടനകളായത്. അംബേദ്കറെയും പിന്നാക്കക്കാരേയും സ്വാതന്ത്ര്യാനന്തര കാലത്ത് തന്നെ തഴപ്പെട്ടവരാണ് അന്നത്തെ പലനേതാക്കളും. അതിന്റെ തുടര്‍ച്ചയാണ് ഇന്ന് ദളിതുകളേയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യം വെച്ചു കൊണ്ടുള്ള നിയമങ്ങളെന്നും ഇത് മോഡി -അമിത്ഷാ തുടരുകയാണെന്നും പൗരത്വ ഭേദഗതിക്കെതിരേയുള്ള സമരങ്ങള്‍ പകുതി വഴിയില്‍ ഉപേക്ഷിക്കില്ലായെന്നും സി എ എ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തക ജയാ ആന്റോ മംഗലത്ത്, ഡി എച്ച് ആര്‍ എം ജില്ലാ സെക്രട്ടറി പ്രവീണ്‍, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി ടി സുലൈമാന്‍, ക്യാംപസ് ഫ്രണ്ട് ജില്ലാ ട്രഷറര്‍ പി ഇ സൈനുല്‍ ആബിദ്, വിമന്‍ ഇന്ത്യ ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന, എസ് ഡി പി ഐ ജില്ലാ സെക്രട്ടറി സവാദ് സി എ സംസാരിച്ചു. എന്‍.യു. അബ്ദുല്‍ സലാം, ഖാദര്‍ അറഫ, അഹ് മദ് ചൗക്കി, മുനീര്‍ എ എച്ച്, മഞ്ചുഷാ മാവിലാടം സംബന്ധിച്ചു.
Keywords: Kasaragod, Kerala, news, SDPI, Top-Headlines, Trending, Strike continues till CAA withdraws: MK Manoj Kumar
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment