വ്യാജ ചികിത്സയുടെ പേരില്‍ അറസ്റ്റിലായ മോഹനന്‍ വൈദ്യന്‍ കൊറോണ നിരീക്ഷണത്തില്‍; സഹതടവുകാരെ നിരീക്ഷണത്തിനായി മാറ്റി

തിരുവനന്തപുരം: (https://ift.tt/3ajhwrU) വ്യാജ ചികിത്സയുടെ പേരില്‍ അറസ്റ്റ് ചെയ്ത മോഹനന്‍ വൈദ്യര്‍ വിയ്യൂര്‍ ജയിലില്‍ കൊറോണ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. സഹതടവുകാരെ കഴിഞ്ഞ ദിവസം നിരീക്ഷണത്തിനായി ആലുവയിലേക്ക് മാറ്റിയിരുന്നു.

News, Kerala, Thiruvananthapuram, Arrest, Fake, COVID19, Police, Treatment, Fake Medical Treatment Mohanan Vaidyar Suspicion of Covid

കൊറോണ അടക്കം ഏത് രോഗത്തിനും ചികിത്സ നല്‍കാമെന്നാവകാശപ്പെട്ട് മോഹനന്‍ വൈദ്യര്‍ രംഗത്തെത്തിയിരുന്നു. തൃശ്ശൂര്‍ പട്ടിക്കാട് ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ പരിശോധന നടത്തവെയായിരുന്നു മോഹനന്‍ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് വ്യാജ ചികത്സയുടെ പേരിലായിരുന്നു അറസ്റ്റ്. മോഹനന് ചികിത്സ നടത്താനുള്ള ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

എന്നാല്‍ താന്‍ ആരെയും ചികിത്സിക്കുകയോ മരുന്നു കുറിച്ചു നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് അറസ്റ്റിലായ മോഹനന്‍ വൈദ്യരുടെ വാദം. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഉപദേശം നല്‍കാനെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, Kerala, Thiruvananthapuram, Arrest, Fake, COVID19, Police, Treatment, Fake Medical Treatment Mohanan Vaidyar Suspicion of Covid 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?