രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയില്‍; പനിയെത്തുടര്‍ന്ന് നിരീക്ഷണത്തില്‍

കണ്ണൂര്‍: (https://ift.tt/3a9PmzE) കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിന്‍ പിടിയില്‍. പരോളിലിറങ്ങി മഹാരാഷ്ട്രയിലേക്ക് മുങ്ങിയ പ്രതിയെ പിടികൂടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. പനിയെ തുടര്‍ന്ന് ജയിലില്‍ നിരീക്ഷണത്തിലേക്ക് മാറ്റി.

News, Kerala, Kannur, Maharashtra, Accused, Diseased, Hospital, Prison, Police Arrested Convict from Maharashtra who Escaped from Parole in Kannur

മഹാരാഷ്ട്രയില്‍ ശനിയാഴ്ച മാത്രം 11 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ 63 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രോഗം കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രതയും പ്രതിരോധനടപടികളുമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി മഹാരാഷ്ട്രയിലെ നാല് നഗരങ്ങളില്‍ കടകളും ഓഫീസുകളും അടച്ചുള്ള കടുത്ത നിയന്ത്രണം നടപ്പാക്കുകയാണ് സര്‍ക്കാര്‍. ജയിലിലെ തിരക്ക് കുറയ്ക്കാന്‍ 5000 ജയില്‍ പുള്ളികളെ പുറത്തിറക്കിയേക്കും.

Keywords: News, Kerala, Kannur, Maharashtra, Accused, Diseased, Hospital, Prison, Police Arrested Convict from Maharashtra who Escaped from Parole in Kannur 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?