ആധാര്‍ കാര്‍ഡിലെ വീട്ടുവിലാസം 'ലഖ്‌നൗ ജയില്‍'; സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ വലയില്‍ കുടുങ്ങിയത് കൊലക്കേസ് പ്രതി
ലഖ്‌നൗ: (https://ift.tt/39tpDSu) ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോഴാണ് കണ്ടത് വീട്ടുവിലാസം ഉത്തര്‍പ്രദേശിലെ 'ലഖ്‌നൗ ജയില്‍'. സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പിടിയിലായത് കൊലക്കേസ് പ്രതിയും. കഴിഞ്ഞമാസം ലഖ്‌നൗവിലെ ഗോസായിഗഞ്ജില്‍ സന്തോഷ് തിവാരി (40) എന്ന ട്രക്ക് ഡ്രൈവറെ കൊന്ന സണ്ണി ചൗഹാനെയാണ് ആധാര്‍ കാര്‍ഡിലെ വിലാസത്തിലൂടെ പോലീസ് പിടിച്ചത്.
തിവാരിയുടെ കൊലയുമായി ബന്ധപ്പെട്ട് പഴയ ജയില്‍പ്പുള്ളികളടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തിലാണ് സണ്ണിയുടെ ആധാര്‍ കാര്‍ഡില്‍ വീട്ടുവിലാസമായി ലഖ്‌നൗ ജയില്‍ എന്നു വെച്ചിരിക്കുന്നതു കണ്ടത്. അച്ഛന്‍ ജയില്‍ ജീവനക്കാരനായതിനാലാണ് ഇങ്ങനൊരു വിലാസമെന്ന് ഇയാള്‍ അവകാശപ്പട്ടു. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഗുണ്ടാനിയമപ്രകാരം ജയിലില്‍ കിടന്നിട്ടുള്ളയാളാണു സണ്ണിയെന്നു മനസ്സിലായി.
ഫെബ്രുവരി 24-നാണ് തിവാരിയെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം സണ്ണി ട്രക്ക് അതിന്റെ ഉടമയുടെ അടുത്തെത്തിക്കാനായി പോയിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി.
പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ മദ്യലഹരിയില്‍ നടന്ന കൈയാങ്കളിയില്‍ താനുള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് തിവാരിയെ കൊല്ലുകയായിരുന്നെന്ന് സണ്ണി സമ്മതിച്ചതായി ഗോസായിഗഞ്ജ് എസ് എച്ച് ഒ, ഡി പി കുശ്വാഹ പറഞ്ഞു.
തുടര്‍ന്ന് ഇയാളെ ബുധനാഴ്ച അറസ്റ്റുചെയ്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Keywords: News, National, India, Lucknow, Uttar Pradesh, Accused, Police, Prison, Murder, Crime, Aadhar Card Address Trapped by the Murder Accusedതിവാരിയുടെ കൊലയുമായി ബന്ധപ്പെട്ട് പഴയ ജയില്‍പ്പുള്ളികളടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തിലാണ് സണ്ണിയുടെ ആധാര്‍ കാര്‍ഡില്‍ വീട്ടുവിലാസമായി ലഖ്‌നൗ ജയില്‍ എന്നു വെച്ചിരിക്കുന്നതു കണ്ടത്. അച്ഛന്‍ ജയില്‍ ജീവനക്കാരനായതിനാലാണ് ഇങ്ങനൊരു വിലാസമെന്ന് ഇയാള്‍ അവകാശപ്പട്ടു. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഗുണ്ടാനിയമപ്രകാരം ജയിലില്‍ കിടന്നിട്ടുള്ളയാളാണു സണ്ണിയെന്നു മനസ്സിലായി.
ഫെബ്രുവരി 24-നാണ് തിവാരിയെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം സണ്ണി ട്രക്ക് അതിന്റെ ഉടമയുടെ അടുത്തെത്തിക്കാനായി പോയിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി.
പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ മദ്യലഹരിയില്‍ നടന്ന കൈയാങ്കളിയില്‍ താനുള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് തിവാരിയെ കൊല്ലുകയായിരുന്നെന്ന് സണ്ണി സമ്മതിച്ചതായി ഗോസായിഗഞ്ജ് എസ് എച്ച് ഒ, ഡി പി കുശ്വാഹ പറഞ്ഞു.
തുടര്‍ന്ന് ഇയാളെ ബുധനാഴ്ച അറസ്റ്റുചെയ്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment