വീണ്ടും ഇരുട്ടടി, അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില കുറയുമ്പോൾ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടാൻ കേന്ദ്രനീക്കം
ന്യൂഡെൽഹി: (www.kvartha.com 20.03.2020) കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് നട്ടം തിരിയുന്ന ജനങ്ങൾക്ക് മേൽ വീണ്ടും ഇരുട്ടടിയുമായി കേന്ദ്രസർക്കാർ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്ന സാഹചര്യത്തിൽ എക്സൈസ് തീരുവ വീണ്ടും ഉയർത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അസംസ്കൃത എണ്ണവില വീണ്ടും കുറയുമ്പോൾ ഇന്ധനവില ലിറ്ററിന് 10 മുതല് 12 രൂപവരെ കുറയാനുള്ള സാധ്യതയുണ്ട്. എന്നാൽ വില കുറയ്ക്കാതെ തീരുവ ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
കഴിഞ്ഞ ശനിയാഴ്ച പെട്രോളിനും ഡീസലിനും മൂന്നുരൂപ തീരുവ വർധിപ്പിച്ചിരുന്നു. ഇതിലൂടെ 45,000 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാരിന് ലഭിക്കുക. വർധിച്ചുവരുന്ന ധനക്കമ്മി നിയന്ത്രണവിധേയമാക്കുന്നതിനും കൊറോണയെ തുടർന്നുള്ള അധികചെലവിന് പണം കണ്ടെത്തുന്നതിനുമാകും ഇതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ നികുതി വരുമാന സാധ്യതകൾ അടിസ്ഥാനമാക്കിയാൽ 3.8ശതമാനം ധനക്കമ്മിയിൽ തുടരണമെങ്കിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ 1.2 ലക്ഷംകോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും.
കോവിഡ്-19 രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദനത്തെ കാര്യമായി ബാധിക്കും. ഹോട്ടൽ, ഗതാഗതം, കമ്യൂണിക്കേഷൻ, സേവന മേഖല, കച്ചവടം എന്നിവയെയായിരിക്കും പ്രധാനമായും പിടിച്ചുകുലുക്കുക. ഇതാകും ധനക്കമ്മിയിൽ ആഘാതമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Summary: Petrol, Diesel prices to be hiked again

Powered by Info News For You

Comments
Post a Comment