സ്‌കൂള്‍ വിട്ടുവരുന്ന മകളെ കാത്തുനിന്ന അച്ഛനെ സിഐ അപമാനിച്ചതായി ആരോപണം

ഇടുക്കി: (https://ift.tt/2VXThLz) സ്‌കൂള്‍ വിട്ടുവരുന്ന മകളെ റോഡരികില്‍ കാത്തിരുന്ന അച്ഛനെ പോലീസ് അപമാനിച്ചതായി ആരോപണം. എല്‍ കെ ജി വിദ്യാര്‍ഥിനിയെ കാത്തുനിന്ന അച്ഛനെ നെടുങ്കണ്ടം സി ഐ അപമാനിച്ചതായും ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തതുമായാണ് ആരോപണം. മകള്‍ക്ക് വാങ്ങിയ പലഹാരങ്ങള്‍ സി ഐ റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും പറയുന്നു. നെടുങ്കണ്ടം വി എച്ച് എസ് സ്‌കൂളിന് സമീപം തിങ്കളാഴ്ച വൈകീട്ട് 3.30-നാണ് സംഭവം.

നെടുങ്കണ്ടം കുമ്മനത്തുചിറയില്‍ ഫിലിപ്പ് എബ്രാഹാമാണ് നെടുങ്കണ്ടം സി ഐ സി ജയകുമാറിനെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഫിലിപ്പും മകളും ഒരുമണിക്കൂറോളം റോഡിന് സമീപം കുത്തിയിരുന്നു.

News, Kerala, Idukki, Police, Father, Daughter, bike, school, Student, Vehicle, Allegedly, The CI Insulted

സ്‌കൂള്‍ വിട്ടെത്തുന്ന മകളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ദിവസവും ഫിലിപ്പ് ഇവിടെ കാത്തുനില്‍ക്കാറുണ്ട്. സുഹൃത്തിന്റെ ബൈക്കെടുത്താണ് തിങ്കളാഴ്ച എത്തിയത്. ഇതിനിടെ സ്‌കൂള്‍ പടിക്കല്‍ ഔദ്യോഗിക വാഹനത്തിലെത്തിയ സി ഐ ചോദിച്ചത് എന്താണെന്ന് കേള്‍ക്കാത്തതിനാല്‍ പറഞ്ഞത് എന്താണെന്ന് ഫിലിപ്പ് സി ഐയോട് തിരിച്ചുചോദിച്ചു.

മറു ചോദ്യത്തില്‍ ദേഷ്യം വന്ന പോലീസ് വാഹനത്തില്‍ നിന്നിറങ്ങിയശേഷം പലഹാരങ്ങള്‍ വാങ്ങി റോഡിലെറിയുകയും സ്റ്റേഷനില്‍നിന്ന് പോലീസുകാരനെ വരുത്തിച്ച് വാഹനം എടുത്തുകൊണ്ടുപോവുകയും ചെയ്തതായി ഫിലിപ്പ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് കംപ്ലെയിന്റ് അതോറിറ്റി, കോടതി എന്നിവിടങ്ങളില്‍ പരാതി നല്‍കുമെന്ന് ഫിലിപ്പ് പറഞ്ഞു.

Keywords: News, Kerala, Idukki, Police, Father, Daughter, bike, school, Student, Vehicle, Allegedly, The CI Insulted 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?