മദ്യപാനാസക്തി കാണിക്കുന്നവരെ ചികിത്സിക്കാനായി പയ്യന്നൂരിൽ ലഹരിവിമോചന കേന്ദ്രം തുറന്നു
കണ്ണൂർ: (www.kvartha.com 28.03.2020) ബിവറേജസ് അടച്ചതോടെ മദ്യപാനാസക്തി കാണിക്കുന്നവരെ രക്ഷിക്കാനായി ജില്ലയിൽ സർക്കാർ സംവിധാനങ്ങളില്ലെന്ന വിമർശനത്തിന് പരിഹാരമാകുന്നു. വിമുക്തി പദ്ധതിയുടെ ഭാഗമായി പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ലഹരിവിമോചനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.
ബിവറേജ് ഔട്ട്ലറ്റുകളും ബാറുകളും അടച്ചുപൂട്ടിയ പശ്ചാത്തലത്തിലാണ് വിമുക്തി സെന്റര്‍ പെട്ടെന്നു പ്രവര്‍ത്തനമാരംഭിച്ചത്. മദ്യത്തിന് അടിമകളായവര്‍ മദ്യം കിട്ടാത്ത സാഹചര്യത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും അക്രമാസക്തരാകാനും തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് വിമുക്തി സെന്റര്‍ തുടങ്ങിയത്.
കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഏക ലഹരിവിമോചന ചികിത്സാകേന്ദ്രമാണിത്. പത്തുപേരെ ഒരേസമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യത്തോടെയാണ് ഇത് ഉദ്ഘാടനം ചെയ്തത്. മദ്യത്തിനൊപ്പം മയക്കുമരുന്നുകളില്‍ നിന്ന് മോചനം നേടാനുള്ള ചികിത്സാ സൗകര്യങ്ങളും വിമുക്തിയിലുണ്ട്.
ഒരു ഡോക്ടര്‍, മൂന്ന് നഴ്സുമാര്‍, രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍, ശുചീകരണ ജീവനക്കാര്‍ എന്നിവരാണ് വിമുക്തിയിലുള്ളത്. ആവശ്യമായ മരുന്നുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

Keywords: Kerala govt to open de-addiction centre in Payyanur, Kannur, News, hospital, Treatment, Patient, Health, Health & Fitness, Report, Inauguration, Doctor, Nurse, Kerala.
Powered by Info News For You

Comments
Post a Comment