ഫ്രഞ്ച് യുവതിയുടെ നഷ്ടപ്പെട്ട ആ പഴ്സ് തിരിച്ചുകിട്ടി; കേരള പോലീസിനോട് പറഞ്ഞറിയിക്കാനാവാത്ത കടപ്പാട്

കൊച്ചി: (https://ift.tt/3b9cCxT) കഴിഞ്ഞ ദിവസം പണവും രേഖകളുമടങ്ങിയ പേഴ്‌സ് നഷ്ടമായതോടെ ഭക്ഷണം കഴിക്കാന്‍ പോലും വകയില്ലാതെ മൂന്ന് വയസുള്ള കുഞ്ഞിനെയും കൊണ്ട് വഴിയോരത്ത് ഒറ്റപ്പെട്ട വിദേശ വനിതയ്ക്ക് കേരള പോലീസാണ് സഹായത്തിനെത്തിയത്. കൊറോണയെ പേടിച്ച് എല്ലാവരും ഇവരെ സഹായിക്കാതെ മാറി നില്‍ക്കുകയായിരുന്നു. ആ കേരള പോലീസിനോട് എന്നും കടപ്പെട്ടവരായിരിക്കും ഫ്രഞ്ച് യുവതി ഡെസ്മാസൂര്‍ ഫ്‌ളൂറിനും മകന്‍ മൂന്നുവയസ്സുള്ള താവോയും. ആരും സഹായിക്കാനില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ക്ക് ആദ്യം തണലായെത്തി. ചൊവ്വാഴ്ച അവരുടെ പഴ്സും കണ്ടെത്തി.

News, Kerala, Kochi, Foreign, Auto & Vehicles, Police, The French Woman's Lost Purse was Returned

ഞായറാഴ്ച രാത്രി നെടുമ്ബാശ്ശേരി വിമാനത്താവള പരിസരത്തുവെച്ച് പണമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതോടെയാണ് ഫ്രഞ്ച് യുവതിയുടെയും കുഞ്ഞിന്റെയും കഷ്ടകാലം തുടങ്ങുന്നത്. കൊറോണ ബാധിതരാണെന്ന് നാട്ടുകാര്‍ തെറ്റിദ്ധരിക്കുകകൂടി ചെയ്തതോടെ അവര്‍ ഒറ്റപ്പെട്ടു. എറണാകുളം മെഡിക്കല്‍ കോളേജിന്റെ പരിസരത്തുനിന്നാണ് അവരെ കളമശ്ശേരി പോലീസ് കണ്ടെത്തുന്നത്.

ആദ്യം ഭക്ഷണം വാങ്ങിനല്‍കി. പിന്നീട് ഫ്രഞ്ച് എംബസിയെ അറിയിച്ചു. ഇവര്‍ യുവതിക്ക് പണമയച്ചു നല്‍കി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇവരുവരെയും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഡല്‍ഹിയിലേക്ക് കയറ്റി അയച്ചശേഷമാണ് പോലീസ് മടങ്ങിയത്.

കളമശ്ശേരി സ്റ്റേഷനിലെ സി പി ഒ രഘു നെടുമ്പാശ്ശേരി പോലീസുമായി ചേര്‍ന്ന് പഴ്സ് കണ്ടെത്താനുള്ള ശ്രമം തുടര്‍ന്നു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഫ്രഞ്ച് യുവതിയും മകനും കയറിയ ഓട്ടോറിക്ഷ കണ്ടെത്തി. ഓട്ടോയുടെ പിന്‍ഭാഗത്തുനിന്ന് പഴ്സ് കണ്ടെടുക്കുകയും ചെയ്തു.

പഴ്സില്‍നിന്ന് ഏഴായിരത്തിലധികം രൂപയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സും ശ്രീലങ്കന്‍ കറന്‍സിയുമാണു കിട്ടിയത്. രഘു വാര്‍ത്ത അറിയിച്ചപ്പോള്‍ യുവതിക്ക് ആദ്യം വിശ്വസിക്കാനായില്ല. നന്ദി അറിയിച്ചപ്പോള്‍ തന്റെ ഡ്യൂട്ടിയാണിതെന്നായിരുന്നു രഘുവിന്റെ മറുപടി. പണം യുവതിയുടെ അക്കൗണ്ടിലേക്ക് അയച്ചുനല്‍കും. പഴ്സ് സ്പീഡ് പോസ്റ്റായി അയച്ചുനല്‍കാനും ഏര്‍പ്പാടാക്കി.

Keywords: News, Kerala, Kochi, Foreign, Auto & Vehicles, Police, The French Woman's Lost Purse was Returned


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?