ഭാര്യയെയും അഭിഭാഷകനായ മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിമുക്ത ഭടന്‍ തൂങ്ങി മരിച്ചനിലയില്‍
കൊല്ലം: (www.kvartha.com 09.03.2020) ഭാര്യയെയും അഭിഭാഷകനായ മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിമുക്ത ഭടന്‍ തൂങ്ങി മരിച്ചനിലയില്‍. കൊല്ലം കടയ്ക്കലില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൊല്ലം കടയ്ക്കല്‍ ഇട്ടിവ വയ്യാനം പുലിയംകോണത്ത് വീട്ടില്‍ (വിശാഖ്) സുദര്‍ശനനാണ് (57) ഭാര്യ വസന്തകുമാരി (55), വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകനായ മകന്‍ സുധേഷ് (25) എന്നിവരെ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്:
വര്‍ഷങ്ങളായി സുദര്‍ശനന്‍ ഭാര്യയും മകനുമായി പിണക്കത്തിലാണ്. വസന്തകുമാരിയും സുധേഷും വീട്ടിലും സുദര്‍ശനന്‍ സമീപത്തെ ഔട്ട്ഹൗസിലുമാണ് താമസിച്ചിരുന്നത്. ഇവര്‍ സ്ഥിരമായി വഴക്കിടുമായിരുന്നു. അതുകൊണ്ട് തന്നെ ഞായറാഴ്ച രാവിലെ വസന്തയുടെ നിലവിളി കേട്ടെങ്കിലും അയല്‍വാസികള്‍ കാര്യമാക്കിയില്ല. ഉച്ചയായിട്ടും ആരെയും പുറത്ത് കാണാത്തതോടെ അയല്‍വാസികളെത്തി നോക്കിയപ്പോള്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു.
രക്തത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഹാളില്‍ തുണി കൊണ്ട് മൂടിയ നിലയില്‍ വസന്തകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. സുധേഷിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും കണ്ടെത്തി. ചുറ്റും രക്തം തളംകെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഔട്ട്ഹൗസില്‍ ചെന്നു നോക്കയപ്പോഴാണ് സുദര്‍ശനനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ശേഷമാകാം മരണങ്ങള്‍ സംഭവിച്ചതെന്ന് കരുതുന്നു. ശാസ്ത്രീയ പരിശോധന സംഘമെത്തി തെളിവുകള്‍ ശേഖരിച്ചശേഷം രാത്രി വൈകിയാണ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. സുദര്‍ശനന്റെ മകള്‍ ഗായത്രി ഭര്‍ത്താവിനൊപ്പം കൊല്ലം പെരുമണ്ണിലാണ് താമസം.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിരിഞ്ഞു കഴിഞ്ഞിരുന്ന ഭാര്യ വസന്തകുമാരിയും മകനും വീട്ടിലും സുദര്‍ശനന്‍ ഔട്ട് ഹൗസിലും താമസമാക്കിയത്.
Keywords: Man kills wife and son after quarrel, Kollam, News, Dead Body, Killed, Suicide, Police, Crime, Criminal Case, Hang Self, Kerala, Local-News.

Powered by Info News For You

Comments
Post a Comment