ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം സംഘം സ്ഥാപിച്ച ദിശാബോര്‍ഡുകള്‍ സമര്‍പ്പിച്ചു
ബോവിക്കാനം (www.evisionnews.co): ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം യുവജനസംഘം സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സ്ഥാപിച്ച ദിശാബോര്‍ഡുകള്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി നാടിന് സമര്‍പ്പിച്ചു. സില്‍വര്‍ ജൂബിലി കേവലം ആഘോഷങ്ങളില്‍ ഒതുക്കാതെ ദിശാസൂചികള്‍ സ്ഥാപിക്കുന്നതിലടക്കം ശ്രദ്ധിച്ച സംഘടനാ പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. എട്ടാംമൈലില്‍ നടന്ന പരിപാടിയില്‍ സില്‍വര്‍ജൂബിലി സ്വാഗത സംഘം ചെയര്‍മാന്‍ ബി.കെ ഹംസ ആലൂര്‍ അധ്യക്ഷനായി. ബി.കെ സിദ്ദീഖ്, ശിഹാബ്, ഖാദര്‍ ആലൂര്‍, ഇര്‍ഷാദ്, ജീലാനി, ടി.കെ അസ്ലം എന്നിവര്‍ പങ്കെടുത്തു.
മാര്‍ച്ച് 7, 8, 9 തീയതികളില്‍ ആലൂര്‍ മര്‍ഹൂം മുക്രി അഹമ്മദ് ഹാജി നഗറില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷം അബ്ദുല്‍ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ ഉദ്ഘാടനം ചെയ്യും. 7, 8 തിയതികളില്‍ രാത്രി സുബൈര്‍ തോട്ടിക്കലും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം നടക്കും. 9ന് സമാപന സമ്മേളനത്തില്‍ സഫ്വാന്‍ തങ്ങള്‍ ഏഴിമല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
Powered by Info News For You

Comments
Post a Comment