കോടതികളില്‍ വിചാരണ നിര്‍ത്തിവെച്ചു; അടിയന്തിര കേസുകള്‍ മാത്രം പരിഗണിക്കും, പ്രതികള്‍ക്ക് പകരം അഭിഭാഷകര്‍ ഹാജരായാല്‍ മതി

കാസര്‍കോട്: (www.kasargodvartha.com 19.03.2020) കൊറോണ പടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്ടെ കോടതികളില്‍ വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അടിയന്തിര കേസുകള്‍ മാത്രമായിരിക്കും കോടതി പരിഗണിക്കുക. കോടതിയില്‍ നിന്നും സമന്‍സ് അയച്ച പ്രതികള്‍ക്ക് പകരം അഭിഭാഷകര്‍ ഹാജരായാല്‍ മതിയെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരിക്കുന്നതെന്ന് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. ദിനേശ് പറഞ്ഞു. കേസുകളുടെ ഇനി നടക്കുന്ന വിചാരണ തീയതി പിന്നീട് കക്ഷികളെ കോടതിയില്‍ നിന്നും അറിയിക്കും. റിമാന്‍ഡ്, ജാമ്യം തുടങ്ങിയ അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങള്‍ മാത്രമായിരിക്കും കോടതി പരിഗണിക്കുക.

Kasaragod, News, Kerala, case, court, Covid 19, Trial, Advocate, Covid 19; trial stopped in courts

Keywords: Kasaragod, News, Kerala, case, court, Covid 19, Trial, Advocate, Covid 19; trial stopped in courts< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?